Home News ചിറക്കൽ റെയിൽവേ സ്റ്റേഷൻ വിഷയം; കെ വി സുമേഷ് എം.എൽ.എയും ജനപ്രതിനികളും സ്റ്റേഷൻ സന്ദർശിച്ചു

ചിറക്കൽ റെയിൽവേ സ്റ്റേഷൻ വിഷയം; കെ വി സുമേഷ് എം.എൽ.എയും ജനപ്രതിനികളും സ്റ്റേഷൻ സന്ദർശിച്ചു

by Sayana k
0 comments

ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾ നിർത്തി സ്റ്റേഷൻ ഒഴിവാക്കുന്ന അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കെ വി സുമേഷ് എം.എൽ.എയും ജനപ്രതിനികളും ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. എം.എൽ.എ സ്റ്റേഷനിലെ ഹാൾട്ട് ഏജൻ്റുമാരുമായി സംസാരിച്ചു.

പാസഞ്ചർ ട്രെയിനുകൾക്കുപോലും സ്റ്റോപ്പ് അനുവദിക്കാതെ സ്റ്റേഷൻ അടച്ചു പൂട്ടാൻ ഒരുങ്ങുന്നത് ചിറക്കലിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു.വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ചിറക്കലിൽ നിന്ന് പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. പൈതൃക നഗരിയായ ചിറക്കലിലെ റയിൽവേ സ്റ്റേഷൻ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഇത് നിർത്തുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അപ്രതീക്ഷിതമായ ഈ തീരുമാനത്തിൽ ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ക്ഷേത്ര നഗരിയായ ചിറക്കലിലേക്ക് നിരവധി പേരാണ് വരികയും പോകുകയും ചെയ്യുന്നത്.

സ്റ്റേഷൻ നിലനിർത്തണമെന്നാണ് അവിടെയുള്ള നാട്ടുകാരും ലൈസൻസ് ഭാരവാഹികളും സ്ഥിരം യാത്രക്കാരും ആവശ്യപ്പെട്ടത്.റയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ പാസഞ്ചർ ട്രെയിൻ നിർത്തുന്ന സമയത്ത് രാവിലെ 7.00 മണിക്ക് ചിറക്കൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, വാർഡ് മെമ്പർ സുജിത്ത്, എടക്കാടൻ രവീന്ദ്രൻ, പ്രമോദ് എന്നിവരും സന്ദർശനത്തിലുണ്ടായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign