Home News ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല; ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ

ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല; ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ

by Sayana k
0 comments

ബ്രൂവറി വിഷയത്തിലെ സിപിഐ പ്രതിഷേധം തള്ളി എംവി ഗോവിന്ദൻ. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല,സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനിർമ്മാണശാലക്ക് വെള്ളം കണ്ടെത്തുക മഴവെള്ളസംഭരണിയിൽ നിന്നാണ് അഞ്ചേക്കർ സ്ഥലത്ത് മഴവെള്ളസംഭരണി നിർമ്മിക്കും. 8 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷി അതിനുണ്ട്. ഓരോ സീസണിലും പെയ്യുന്ന മഴയിൽ നിന്ന് വെള്ളം ശേഖരിച്ച അത് നിറയുമ്പോൾ മാത്രം പുറത്തുവിടും, അതിൽ നിന്ന് മദ്യ ഉൽപ്പാദനത്തിന് യഥേഷ്ടം വെള്ളം ലഭിക്കുമെന്നും ജലചൂഷണം ഉണ്ടാകുമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ മദ്യനയം വ്യക്തമാക്കിയതാണ്. ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഉൽപാദിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സർക്കാർ അംഗീകൃത 8 ഡിസ്റ്റലറികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ എൽഡിഎഫ്,യുഡിഎഫ് ഭരണകാലങ്ങളിൽ ആരംഭിച്ചതാണ്.ഒയാസിസ് സ്ഥലവും പ്രൊജക്ടും സർക്കാറിന് സമർപ്പിച്ചു. അതിനാൽ അവർക്ക് അനുമതി നൽകിഎന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign