Home News തൃശൂർ മാള ഹോളി ഗ്രേസ് കോളേജ് കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

തൃശൂർ മാള ഹോളി ഗ്രേസ് കോളേജ് കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം

by Sayana k
0 comments

തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം.


മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശി.

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign