പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ കെ.എസ്.യു നേതാവ് ബിതുൽ ബാലനെയാണ് പത്തോളം വരുന്ന മുഖംമൂടി സംഘം ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചത്.അർധരാത്രി 1:30 ഓടെ ആയിരുന്നു സംഭവം. സംഘടിച്ചെത്തിയ അക്രമി സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ബിതുൽ ബാലനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സൈക്കിൾ ചെയിൻ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയത് ക്വട്ടേഷൻ സംഘം. തലശ്ശേരി പലയാട് ക്യാമ്പസ് രണ്ടാം വർഷ നിയമ വിദ്യാർത്ഥിയായ ബിതുൽ ബാലൻ കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയാണ്.

