Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ക്ഷേമനിധി: വില്ലേജുകളില്‍ നാല് മുതല്‍ ക്യാമ്പ് നടക്കും

കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-2025 വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് മുതല്‍ വിവിധ വില്ലേജുകളില്‍ ക്യാമ്പ് ചെയ്യുന്നു. ഫെബ്രുവരി നാലിന് പന്ന്യന്നൂര്‍ വില്ലേജ് -പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആറിന് പുത്തൂര്‍, പാനൂര്‍, കൊളവല്ലൂര്‍, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകള്‍-കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, പത്തിന് വിളമന വില്ലേജ്- പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, 12ന് അയ്യംകുന്ന് വില്ലേജ്- അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 14 ന് പട്ടാനൂര്‍ വില്ലേജ്-പട്ടാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, 17 ന് കേളകം, കണിച്ചാര്‍ വില്ലേജുകള്‍-കേളകം ഗ്രാമപഞ്ചായത്ത് ഓഫീസ്, 19 ന് കൊട്ടിയൂര്‍ വില്ലേജ്- കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 21 ന് എരുവട്ടി, പിണറായി വില്ലേജുകള്‍-പിണറായി ഗ്രാമ പഞ്ചായത്ത് ഓഫീസ്, 24 ന് കതിരൂര്‍, എരഞ്ഞോളി വില്ലേജുകള്‍- കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ക്യാമ്പ്.

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് തീയതി മാറ്റി

ഫെബ്രുവരി ആറിന് ആര്‍ ടി എ യോഗം നടക്കുന്നതിനാല്‍ പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസിനു കീഴില്‍ അന്നേദിവസം നടത്താനിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ ഫെബ്രുവരി 12 ന് നടത്തുമെന്ന് പയ്യന്നൂര്‍ ജോ.റീജിയണല്‍ ട്രാന്‍സ്പേര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ജില്ലാതല സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

നെഹ്റു യുവ കേന്ദ്ര കണ്ണൂര്‍, മേരാ യുവ ഭാരത് കണ്ണൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ യുവന്റസ് ചാല്‍ (കണ്ണൂര്‍ ബ്ലോക്ക്) ചാമ്പന്മാരായി. കല്ല്യാശ്ശേരി ബ്ലോക്കിലെ ബ്രദേഴ്‌സ് ഇട്ടമ്മല്‍ ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. ബാഡ്മിന്റണില്‍
ഐശ്വര്യ ടി, അനുശ്രീ പ്രണവ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. യങ് സ്‌പോര്‍ടിങ്ങ് ക്ലബ്ബിലെ (ഇരിട്ടി ബ്ലോക്ക്) ശാശ്വന്ത് 100, 200 മീറ്ററുകളില്‍ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടി. കണ്ണൂര്‍ ബ്ലോക്കിലെ ജയ്ഹിന്ദ് കൊറ്റാളി ക്ലബിന്റെ യോഗരാജ് 400 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടി. കല്ല്യാശ്ശേരി ബ്ലോക്കിലെ ഫ്രണ്ട്‌സ് കോലത്തുവയല്‍ ക്ലബ്ബിലെ കെ. അരുണ്‍ 100 മീറ്ററില്‍ വെള്ളി നേടി. വോളിബോള്‍ മത്സരത്തില്‍ തലശ്ശേരി ബ്ലോക്കിലെ പ്രിയദര്‍ശിനി മുഴപ്പാല ക്ലബ്ബിനെ തോല്‍പ്പിച്ച് ഇരിക്കൂര്‍ ബ്ലോക്കിലെ സോപാനം കല കായിക വേദി ജേതാക്കളായി. ജില്ലാതല സ്പോര്‍ട്‌സ് മീറ്റ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത ഉദ്ഘാടനം ചെയ്തു. മിഥുന്‍ രാജ് അധ്യക്ഷത വഹിച്ചു. എം.ആര്‍.സി മുന്‍ സര്‍വ്വീസസ് ഫുട്‌ബോളര്‍ ദാസന്‍ മഠത്തില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2024-25, 2025-26 വാര്‍ഷിക പദ്ധതി, പദ്ധതിയേതര വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫോട്ടോ, വീഡിയോ, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ പ്രചരണം ഉള്‍പ്പെടെയുള്ള ഡോക്യുമെന്റേഷന്‍ തയ്യാറാക്കുന്നതിന് (വീഡിയോ ഉള്‍പ്പെടെ) ഈ മേഖലയില്‍ പ്രാവീണ്യവും പരിചയവുമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ച് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം.

എരഞ്ഞോളി മത്സ്യ വിപണന കേന്ദ്രം ഉദ്ഘാടനം ചൊവ്വാഴ്ച

ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമിൽ പുതുതായി പണിത മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി നാലിന് രാവിലെ ഒൻപതിന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. ശാസ്ത്രീയമായി മികച്ച രീതിയിൽ നടപ്പാക്കിയ വനാമി ചെമ്മീൻ കൃഷിയുടെ ആദ്യ വിളവെടുപ്പും സ്പീക്കർ നിർവഹിക്കും. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന 9.07 ഹെക്ടർ ജല വിസ്തൃതിയുള്ള എരഞ്ഞോളി ഫിഷ് ഫാമിലെ ആറ് കുളങ്ങളിലായി 2012 മുതൽ പൂമീൻ, കരിമീൻ, തിരുത, കാളാഞ്ചി തുടങ്ങിയവ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ചെമ്മീൻ കൃഷിയുടേത് ആദ്യ വിളവെടുപ്പാണ്. പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ അധ്യക്ഷയാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign