Home News അമ്മയുമായി ബന്ധമെന്ന് സംശയം, പുന്നപ്രയിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

അമ്മയുമായി ബന്ധമെന്ന് സംശയം, പുന്നപ്രയിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

by Sayana k
0 comments

അമ്മയുമായി ബന്ധമെന്ന് സംശയം, പുന്നപ്രയിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയിൽ.

കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണത്തിൽ ചില സംശയങ്ങൾ ഉയരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.

ദിനേശനെ കിരൺ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച രാത്രി കിരണിന്റെ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി വീടിനു സമീപം ഇലക്ട്രിക് കമ്പി ഇട്ടിരുന്നതായി പറയുന്നു. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ടു കൂടി ഷോക്കടിപ്പിച്ചെന്നും പറയുന്നു.
കിരണുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign