Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ടെക്നിക്കല്‍ അസിസ്റ്റന്റ്  നിയമനം 

കണ്ണൂർ യൂണിവേഴ്സിറ്റി  ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെ   ടെക്നിക്കല്‍ അസിസ്റ്റന്റ്  തസ്തികയിൽ കരാര്‍  അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക്  നിയമനം നടത്തുന്നു. യോഗ്യത: എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ   ഫെബ്രുവരി 18 ന്  രാവിലെ 11  മണിക്ക് പാലയാട് കാമ്പസിലെ ഐ.ടി എഡ്യൂക്കേഷൻ സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം.

ടൈം ടേബിൾ

യഥാക്രമം മാർച്ച് 12 , 13 തീയതികളിൽ ആരംഭിക്കുന്ന ആറ് , പത്ത് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

പരീക്ഷാഫലം

  • മൂന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 21-02-2025 വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും.

  • അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ  സെൻറ്ററുകളിലെയും  രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് / മേഴ്‌സി ചാൻസ്) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം (സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മാത്രം), സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി (മുഴുവൻ വിദ്യാർത്ഥികൾക്കും) എന്നിവയ്ക്ക്  ഓൺലൈനായി 21/ 02/ 2025 വൈകിട്ട്  5 മണിവരെ അപേക്ഷ സമർപ്പിക്കാം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign