105
മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുമായി പോകുന്ന കെഎസ്ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ദീപാലങ്കാരങ്ങള്‍ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി. ഇതിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി 21 ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

