Home kannur News കൊടും വേനലിൻ്റെ വരവറിയിച്ച് കേരളത്തിൽ ചൂട് കനക്കുന്നു; കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിൽ

കൊടും വേനലിൻ്റെ വരവറിയിച്ച് കേരളത്തിൽ ചൂട് കനക്കുന്നു; കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിൽ

by Sayana k
0 comments

കൊടും വേനലിൻ്റെ വരവറിയിച്ച് സംസ്ഥാനത്ത് ചൂട് കനക്കുന്നു. ബുധനാഴ്‌ച സംസ്ഥാനത്ത് ഏറ്റവും കുടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. മട്ടന്നൂർ വിമാനത്താ വളത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37.7 ഡി ഗ്രി സെൽഷ്യസ് ആയിരുന്നു താപനില. തൃശൂർ ജില്ലയിൽ വെള്ളാനി ക്കരയാണ് തൊട്ടുതാഴെ. 36.4 ഡി ഗ്രി സെൽഷ്യൽസാണ് വെള്ളാനിക്കരയിലെ ഉയർന്ന താപനില. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ താപനില കൂടുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂലിലാണ്. 37.8 ഡിഗ്രി സെൽഷ്യസ്. രണ്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളത്തിലെ താപനില.


ഇടുക്കി, വയനാട്, ആലപ്പുഴയൊഴികെയുള്ള ജില്ലകളിൽ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ രേഖപ്പെടുത്താറുള്ള തീവ്രമായ ചൂടാണ് ഇത്തവണ ഫെബ്രുവരിയുടെ തുടക്കത്തിൽ തന്നെ അനുഭവപ്പെടുന്നത്. ഉയർന്ന ചൂട് മെയ് പകുതിവരെയെങ്കിലും നീളുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.കണ്ണൂരിലെ മലയോരപ്രദേശങ്ങളിൽ പുലർച്ചെ ശൈത്യം അനുഭവപ്പെടുന്നുവെങ്കിലും പകൽ സമയങ്ങളിൽ എല്ലായിടത്തും കടുത്ത ചൂടാണ്. കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താ പനില 34.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസുമാണ്.പകൽസമയങ്ങളിൽ വെയിൽ നേരിട്ടേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുട ങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങ ൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേ ശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്നവർക്ക് പകൽ 12 മുതൽ മൂന്നുവരെ വിശ്രമമേള അനുവദിക്കണമെന്ന് നിർദേശമുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign