പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സി ബി സി എസ് എസ്- റെഗുലർ/സപ്ലിമെന്ററി), മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ഫെബ്രുവരി 20 മുതൽ 25 വരെയും പിഴയോട് കൂടെ ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം.
വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025
അഫിലിയേറ്റഡ് കോളേജുകളിൽ 2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള, അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2024 ) എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബി എസ് സി ബയോടെക്നോളജി / കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2025 , പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ,2024 ഫെബ്രുവരി 18 മുതൽ മാർച്ച് 7 വരെ അതാതു കോളേജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഈന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എം പി ഇ എസ്) മെയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് 28/02/2025 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ഡിഗ്രി (റെഗുലർ) മെയ് 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽലഭ്യമാണ്.
ഉത്തരക്കടലാസിൻ്റെ പുനഃപരിശോ

