പാലക്കാട്: ജില്ലാ ആശുപത്രിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നഴ്സുമാരുടെ റൂമിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമായി തീപിടിച്ചത്. പുക പടര്‍ന്നതോടെ ഐസിയുവില്‍ നിന്നും സമീപത്തെ വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. തീപിടിച്ച മുറിക്ക് സമീപത്തെ വാർഡിൽ നൂറോളം കിടപ്പുരോഗികളാണ് ഉണ്ടായിരുന്നത്.തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

