Home News കോഴിയുടെ കൂവൽ ശല്യം; കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്

കോഴിയുടെ കൂവൽ ശല്യം; കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്

by Sayana k
0 comments

പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പിന്‍റെ പരാതിയെത്തുടർന്നാണ് നടപടി. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിന് മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽസ്ഥാനത്ത് നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.

പുലർച്ചെ മൂന്ന് മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാകുന്നുവെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരേയും കേട്ടശേഷം സ്ഥലത്തെത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിന്റെ മുകളിലാണ് അനിൽ കുമാർ കോഴികളെ വളർത്തുന്നത്.

കോഴികളുടെ കൂവൽ രോഗാവസ്ഥയിൽ കഴിയുന്ന പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് അനിൽ കുമാറിന്റെ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്ന് വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണമെന്ന് ആർഡിഒ ഉത്തരവിറക്കിയത്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നും നിർദേശമുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign