എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല . മദ്യ കമ്പനികളുടെ വക്താവായി എക്സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗർഭാഗ്യകരം. മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിർബന്ധം എന്താണെന്ന് അദ്ദേഹം ചോദിച്ചു. തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ സംവാദത്തിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മദ്യ കമ്പനി കൊണ്ടുവരുന്നതിന് പിന്നിൽ വൻ അഴിമതിയാണെന്നും ഘടകകക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായാണ് തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം നടത്തുന്ന വൻ കൊള്ളയാണിത്. ഈ ധാർഷ്ട്യം ആർക്കുവേണ്ടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവരികയാണ്. കുടിവെള്ളത്തിനായി ജനങ്ങൾ പ്രയാസപ്പെടുന്ന അവിടെ മദ്യ കമ്പനി കൊണ്ടുവരുന്നത് ആർക്കുവേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

