മാരക മയക്കുമരുന്നായ എം ഡി എം എയുമായി കണ്ണൂർ ചിറക്കൽ സ്വദേശി തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. ബംഗളൂരുവിൽ നിന്നും എം ഡി എം എ യുമായി തലശ്ശേരിയിലെത്തിയ കെ പിആകാശ് കുമാർ നെയാണ് എക്സൈസ് പിടികൂടിയത്. 4.87 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും കണ്ടെടുത്തു. ബസ് മാർഗം ബംഗളൂരുവിൽ നിന്നും വന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോളാണ് ഇയാളെ പിടികൂടിയത്.
തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആകാശ് അറസ്റ്റിലാകുന്നത്.
തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്നു മാസക്കാലമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. അതേതുടർന്നാണ് ഇന്ന് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിൽ ആവുന്നത്. തലശ്ശേരി JFCM കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 05/03/2025 വരെ റിമാൻഡ് ചെയ്തു .
കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ(ഗ്രേഡ്)ലെനിൻ എഡ്വേർഡ്,വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സുബീഷ് പി പി, സരിൻ രാജ്, പ്രിയേഷ്, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ്.എം എന്നിവരും ഉണ്ടായിരുന്നു.

