ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റ് ഫിഷിംഗ് വില്ലേജ്: സ്വഗത സംഘം രൂപീകരിച്ചു
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലും പ്രധാൻമന്ത്രി മത്സ്യ സമ്പദ് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം തലശ്ശേരി നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്നു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, നഗരസഭാ വൈസ് ചെയർമാൻഎം.വി ജയരാജൻ, തലശ്ശേരി സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ എന്നിവർ സംസാരിച്ചു.
ഷാഫി പറമ്പിൽ എം.പി, സ്പീക്കർ അഡ്വ. എ. എൻ ഷംസീർ എന്നിവർ രക്ഷാധികാരികളായും, നഗരസഭാ അധ്യക്ഷ ജമുനാറാണി ടീച്ചർ ചെയർപേഴ്സണായും, സബ് കലക്ടർ കാർത്തിക്ക് പാണിഗ്രഹി ജനറൽ കൺവീനറായും സംഘാടക സമിതി രൂപികരിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് കൺവീനർമാർക്ക് ചുമതല നൽകി. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ തലശ്ശേരി നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് ഒന്നിന് കോടിയേരി സ്മാരക തലശ്ശേരി നഗരസഭ ടൗൺഹാളിലാണ് ഉദ്ഘാടനം . തലശ്ശേരിയിലെ ചാലിൽ ഗോപാലപ്പേട്ട മത്സ്യഗ്രാമത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലേലം
കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് ആർ ആർ നിയമ പ്രകാരം ജപ്തി ചെയ്ത ആറളം അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ 67 ൽപ്പെട്ട 0.3358 ഹെക്ടർ ഭൂമിയുടെയും അതിൽ ഉൾപ്പെട്ട സകലതിന്റെയും മൂന്നിൽ ഒരവകാശം ഫെബ്രുവരി 25 ന് രാവിലെ 11ന് ആറളം വില്ലേജ് ഓഫീസിൽ ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ ആറളം വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ: 04902494910
ക്വട്ടേഷൻ ക്ഷണിച്ചു
ഗവ. പോളിടെക്നിക്ക് കോളേജ് നടുവിലിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാ?ഗത്തിന്റെ നാലാം സെമസ്റ്റർ ഇലക്ട്രോണിക്സ് ലാബിലേക്ക് സാധനങ്ങൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 12ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 04602251033
പുനർ ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം കണ്ണൂർ അസി. എഞ്ചിനീയറുടെ കാര്യാലയത്തിന്റെ കീഴിലുള്ള കെഎൽ 13 എം 1027 നമ്പർ റോഡ് റോളർ ഫെബ്രുവരി 27 ന് രാവിലെ 11 ന് ലേലം ചെയ്യും.
ക്വട്ടേഷൻ ക്ഷണിച്ചു
ആറളം പുനരധിവാസ മേഖലയിൽ ആന മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സമായി നിൽക്കുന്ന വിവിധയിനത്തിൽപ്പെട്ട 164 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വേണ്ടി താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് ഉച്ചക്ക് രണ്ട് വരെ. ഫോൺ : 8075850176, 0497 2700357
ഇ ടെണ്ടർ പരസ്യം
സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം 2024-25 വർഷം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി വ്യത്യസ്ത ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ഇ-ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 12 ന് വൈകുന്നേരം അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04972 707993 ഇ മെയിൽ ssakannur@gmail.com
പന്ന്യുന്നൂരിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് താഴെ ചമ്പാട് ഉൾപ്പെടെ സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്.
സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു.
പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും കൈപ്പറ്റുന്നതിനുമുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും.
ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിരുന്നു. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/
ഐ ടി പ്രൊഫഷണൽ താൽക്കാലിക ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണ്ണൂർ ജില്ലാ ഓഫീസിൽ നിലവിലുള്ള ഐ ടി പ്രൊഫഷണലിന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ഗവ. അംഗീകൃത പിജിഡിസിഎ പാസായവരും ആയിരിക്കണം. എംഎസ്സി കമ്പ്യൂട്ടർ സയൻസ്/എംസിഎ യോഗ്യതയുള്ളവർക്ക് മുഗണന. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 27 ന് മൂന്ന് മണിക്ക് മുൻപായി, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻആർഇജിഎസ്, സിവിൽ സ്റ്റേഷൻ കണ്ണൂർ-2 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ mgregskannur@gmail.vom എന്ന ഇ-മെയിലിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04972767488
രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കാം
തളിപ്പറമ്പ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 (പുതുക്കേണ്ട മാസം 1995 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ) വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരമോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ്/നോൺ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവ പ്രസ്തുത കാലയളവിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാവാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും മെഡിക്കൽ ഗ്രൗണ്ടിലും ഉപരിപഠനാർത്ഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും നിബന്ധനകൾക്ക് വിധേയമായി സർക്കാർ ഉത്തരവ് പ്രകാരം രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാം. അപേക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 2025 ഏപ്രിൽ 30 വരെ ഓൺലൈൻ മുഖേനയും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയ സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഓൺലൈനായും രജിസ്ട്രേഷൻ പുതുക്കാം.
ഗസ്റ്റ് ഇൻസ്ട്രക്ടർ: ഇൻറർവ്യു 27ന്
കണ്ണൂർ ഗവ. ഐടിഐ തോട്ടടയിൽ വയർമാൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 27ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പട്ടികജാതി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ പട്ടികജാതി വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ : 0497 2835183
ഗസ്റ്റ് ഇൻസ്ട്രക്ടർ: ഇൻറർവ്യു 28ന്
കണ്ണൂർ ഗവ. ഐടിഐ തോട്ടടയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽപ്പെട്ട കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ മാർച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും www.malabardevaswom.kerala.
പ്രായോഗിക പരിശീലന കോഴ്സ്
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആന്റ് ഇലക്്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് കൺസൾട്ടൻസി ആൻഡ് സ്പോൺസേഡ് റിസർച്ച് കേന്ദ്രത്തിൽ ഇലക്ടിക്കൽ മെഷർമെന്റ്സ്, എസി-ഡിസി മെഷീൻ ടെസ്റ്റിംഗ് വിഷയത്തിൽ പ്രായോഗിക പരിശീലന കോഴ്സ് നടത്തുന്നു. ഇലക്ട്രിക്കൽ സൂപ്പർവൈസറി ഗ്രേഡ് ബി പ്രായോഗിക പരീക്ഷയ്ക്ക് പ്രയോജനകരമായ വിധത്തിലാണ് പരിശീലനം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് കൺസൾട്ടൻസി ആൻഡ് സ്പോൺസേഡ് റിസർച്ച് കേന്ദ്രവുമായി ബന്ധപ്പെടണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 28. ഫോൺ : 9037372999, 9495744268
ലഹരി വിമുക്തിക്ക് മനസ്വി പ്രത്യേക ഒപി തുടങ്ങി
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം. ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666
മോണ്ടിസോറി ടിടി സി കോഴ്സിന് ഫീസിളവ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന് ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ അഡ്മിഷൻ എടുക്കുന്ന എല്ലാ വനിതകൾക്കും ഫീസിളവ്. ഫോൺ : 9072592412, 9072592416
ബോട്ടുടമകൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ്
പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം (പിഎംഎംഎസ്വൈ) ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിങ്ങ് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചാലിൽ ഗോലാലപ്പേട്ട മത്സ്യ ഗ്രാമത്തിലെ സജീവ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന യാന ഉടമകളുമായ 150 പേർക്ക് 100 ലിറ്ററിന്റെ ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. അവരുടെ അഭാവത്തിൽ അനുബന്ധ മത്സത്തൊഴിലാളികളെ പരിഗണിക്കും.
കൂടാതെ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്ക് ഇലക്ട്രിക്കൽ ഫിഷ് വെൻഡിങ്ങ് ഓട്ടോ കിയോക്സ് സൗജന്യമായി വിതരണം ചെയ്യും. അവരുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളികളായ വ്യക്തികളെ പരിഗണിക്കും. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മത്സ്യഭവൻ ഓഫീസിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലോ, തലശ്ശേരി മത്സ്യഭവൻ ഓഫീസിലോ ലഭിക്കണം. ഫോൺ : 0497 2731081
എൽ.ഡി ടൈപ്പിസ്റ്റ് ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്എസ്എൽസി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18-41 ആണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ബാധകം. 26500-60700 ആണ് ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് മൂന്നിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം
2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്. വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
