Home kannur News ആറളം ഫാമിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ വനം വകുപ്പ് മന്ത്രി സന്ദർശിച്ചു

ആറളം ഫാമിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ വനം വകുപ്പ് മന്ത്രി സന്ദർശിച്ചു

by Sayana k
0 comments
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ മൃതദേഹങ്ങൾ ആറളം ഫാമിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെത്തി
സന്ദർശിച്ച് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട്ടുകാരുമായി സംസാരിച്ചു. ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സർവ്വ കക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ മന്ത്രി അറിയിച്ചു. മന്ത്രി അനുനയിപ്പിച്ച ശേഷം മൃതദേഹങ്ങൾ സംസ്കാരത്തിനായി വീട്ടുകാർക്ക് വിട്ടു നൽകാൻ നാട്ടുകാർ അനുവദിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign