പ്രസിദ്ധീകരണത്തിന്
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് പഠന വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.179 ദിവസത്തേക്കാണ് നിയമനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 03/03/2025 ( തിങ്കളാഴ്ച ) രാവിലെ 10.30 മണിക്ക് സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം.
പരീക്ഷാഫലം
സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിൻ്റെ പുനഃമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 12/03/2025 , വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഹാൾടിക്
05/03/2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ – രണ്ടാം സെമസ്റ്റർ എം എ / എം കോം ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് 28/02/2025 നു ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്
