Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

മിനി ജോബ് ഫെയര്‍ മാര്‍ച്ച് ഒന്നിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സെയില്‍സ് കണ്‍സള്‍റ്റന്റ്, സര്‍വീസ് അഡൈ്വസര്‍, ഷോറൂം സെയില്‍സ് കണ്‍സള്‍റ്റന്റ്,  മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കാര്‍ ഡ്രൈവര്‍, ടെക്‌നിഷ്യന്‍ ട്രെയിനി, യൂണിറ്റ് മാനേജര്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ഡിപ്ലോമ/ ഐ.ടി.ഐ/ ബി.ടെക്  ഓട്ടോമൊബൈല്‍, ഐ.ടി.ഐ (എം എം വി) യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 04972707610, 6282942066

ഇറിഗേഷന്‍ സെന്‍സസ് പരിശീലനം 28 ന്

കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പാക്കുന്ന ഏഴാമത് മൈനര്‍ ഇറിഗേഷന്‍ സെന്‍സസ്, രണ്ടാമത് വാട്ടര്‍ ബോഡി സെന്‍സസ്, മീഡിയം ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ സെന്‍സസ്, സ്പ്രിംഗ് സെന്‍സസ് എന്നിവയുടെ ജില്ലാതല പരിശീലനം ഫെബ്രുവരി 28ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടത്തും.

ലിമിറ്റഡ് ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എഞ്ചീനീയറിംഗ് വിംഗിലെയും കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ (സ്‌പെയര്‍ ഉള്‍പ്പെടെ) ഏര്‍പ്പെടുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ലിമിറ്റഡ് ടെണ്ടറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് പത്തിന് ഉച്ചക്ക് ഒരുമണിക്കകം നേരിട്ടോ, രജിസ്‌ട്രേഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 04972-700205

മാധ്യമപ്രവർത്തകർക്ക് പ്രകൃതി പഠന ക്യാമ്പ്

കണ്ണൂർ സാമൂഹ്യവനവത്കരണ വിഭാഗം ജില്ലയിലെ പരിസ്ഥിതി വിഷയത്തിൽ തൽപരരായ മാധ്യമപ്രവർത്തകർക്കായി മാർച്ച് ഒമ്പത്, പത്ത് തീയതികളിൽ ആറളം വന്യ ജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പ് നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 04972705105

ഓവർസിയർ നിയമനം

നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഓവർസിയറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റർവ്യൂ. ഐ.ടി.ഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04972796214

ഐ.ടി.ഐ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ.എം.സി യുടെ കീഴിൽ നടത്തിവരുന്ന എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷൻ ആന്റ് അനിമേഷൻ സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9447311257

കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെൽഡർ ടിഗ് ആന്റ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 7560865447

മഹാ സുരക്ഷാ ഡ്രൈവ് 2.0

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ‘ഏവർക്കും ഇൻഷുറൻസ് പരിരക്ഷ’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മഹാസുരക്ഷ ഡ്രൈവിൽ ചേരാൻ അവസരം. ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെയുള്ള വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ, മൂന്ന് ലക്ഷം രൂപയുടെ കാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പ്ലാൻ എന്നീ പദ്ധതികൾ ലഭ്യമാണ്. കൂടാതെ വാഹന ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഡ്രൈവറിന്റെ ഭാഗമായുണ്ട്. പദ്ധതിയിൽ പുതുതായി ചേരേണ്ടവർക്ക് പോസ്റ്റ് ഓഫീസ്/ഐപിപിബി ഏജന്റ് വഴി തത്സമയം അക്കൗണ്ട് തുറക്കാം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ പാട്യം വില്ലേജിൽപ്പെട്ട കോതാലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് ആറിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in

കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽപ്പെട്ട പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് ഏഴിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in

ടെണ്ടർ ക്ഷണിച്ചു

സർവ്വ ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് എടയന്നൂരിൽ അനുവദിച്ച എസ്.ഡി.സി കോഴ്സുകളിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു.  മാർച്ച് 15 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 8547130155

കണ്ടൻ്റ് എഡിറ്റർ: തീയതി നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ണൂരിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 2 വരെ നീട്ടി. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ അപേക്ഷ അയയ്ക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign