Home News ക്രിപ്റ്റോ കറൻസി തട്ടിപ്പ്;പ്രചരിക്കുന്നത് വ്യാജവാർത്തകളെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന

ക്രിപ്റ്റോ കറൻസി തട്ടിപ്പ്;പ്രചരിക്കുന്നത് വ്യാജവാർത്തകളെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന

by wasif shaduli
0 comments

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ തന്റെയും മറ്റ് പത്തുപേരുടെയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഈ കേസിൽ തമന്ന ഭാട്ടിയയെയും കാജൽ അഗര്‍വാളിനേയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുമെന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കണോ എന്നീ കാര്യങ്ങളിൽ പരിശോധനയിലാണെന്നും താരം വ്യക്തമാക്കി.

2022-ൽ കോയമ്പത്തൂർ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരെയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടനത്തിൽ തമന്നയടക്കം നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലിൽ നടന്ന പരിപാടിയിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign