151
കണ്ണൂർ അഞ്ചരക്കണ്ടി കല്ലായിയിൽ സി പി ഐ എം ഓഫീസിന് തീയിട്ടു. കല്ലായി ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആയ ഇഎംഎസ് മന്ദിരത്തിന് നേരെ പുലർച്ചെ 1.30 ഓടെയായിരുന്നു അക്രമം. മുൻവശത്തെ വാതിലുകൾക്ക് തീയിടുകയായിരുന്നു. കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തീയണച്ചത്. പിണറായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

