Home News സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാർഥിയുടെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാർഥിയുടെ ആത്മഹത്യ: അടിയന്തര റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

by Sayana k
0 comments

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. കുട്ടിയുടെ പിതാവിൻ്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

അതേസമയം കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി ഏബ്രഹാം ബെൻസൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ക്ലർക്ക് ജെ.സനലിനെയാണു സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയോടു സ്വീകരിക്കാൻ പാടില്ലാത്ത സമീപനം ക്ലർക്കിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ലർക്കിനു സംഭവിച്ച വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign