ഹാൾടിക്കറ്റ്
സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർസ് പ്രോഗ്രാം ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സി ബി സി എസ് എസ്- റെഗുലർ) നവംബർ 2024 (2024 കരിക്കുലത്തിലേക്ക് മാറുന്ന 2023 അഡ്മിഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്നത്) പരീക്ഷയുടെ ഹാൾടിക്കറ്റ് പഠനവകുപ്പുകൾക്ക് അവരുടെ കെ – റീപ് ലോഗിനിൽ നിന്നും, വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിൽ (കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡൻറ്) നിന്നും ലഭ്യമാകുന്നതാണ്.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം എ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം എ സോഷ്യൽ എൻട്രപ്രെനേർഷിപ് ആൻഡ് ഡെവലപ്മെന്റ് (റെഗുലർ 2023 അഡ്മിഷൻ) ഒക്ടോബർ 2024 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയം , ഫോട്ടോകോപ്പി , സ്‌ക്രൂട്ടിനി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 14 .03 2025 ,5 PM
പരീക്ഷാ വിജ്ഞാപനം
01.04.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി , ഏപ്രിൽ 2025 പരീക്ഷകൾക്ക് 07.03.2025 മുതൽ 13.03.2025 വരെ അപേക്ഷിക്കാം
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബി.എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ /സപ്ലിമെന്‍ററി) ഡിഗ്രി (ഏപ്രിൽ 2025) പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 10, 11 തീയതികളിലായി തോട്ടട, കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ, വച്ചു നടത്തുന്നതാണ്.
ആറാം സെമസ്റ്റർ ബി.എസ് സി. ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് സയൻസ് (റെഗുലർ /സപ്ലിമെന്‍ററി) ഡിഗ്രി (ഏപ്രിൽ 2025) പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 05 ന് തലശ്ശേരി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്ൽ വച്ചു നടത്തുന്നതാണ്.
ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.
കണ്ണൂർ സർവകലാശാല മലയാളം വകുപ്പിൽ (ഡോ പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് നീലേശ്വരം) തല്‍ക്കാലികാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫെസ്സറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 05.03.2025 നു ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഡിപാര്‍ട്ട്മെന്‍റില്‍ വച്ച് നടക്കുന്ന കുടിക്കാഴ്ച്ചക്ക് അസ്സല്‍ യോഗ്യത സര്‍ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Mob : 8606050283, 9497106370
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ അന്തർദേശീയ സസ്യശാസ്ത്ര സെമിനാർ
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ സസ്യശാസ്ത്രവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാർ മാർച്ച് 5 രാവിലെ 10 മണിക്ക് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.മാധവ്ഗാഡ്‌ഗിൽ ഉദ്ഘാടനം ചെയ്യും. മാർച്ച് 5, 6, 7 തിയ്യതികളിൽ “Rethinking ethnobiology- pathways to the future” (എത്‌നോബയോളജിയുടെ സാധ്യതകളും ജീവശാസ്ത്രത്തിന്റെ ഭാവിയും) എന്നവിഷയത്തിലാണ് സെമിനാർ .
പത്മശ്രീ ജേതാവും, കർഷകനുമായ ചെറുവയൽ രാമൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രശസ്ത ലിങ്കൺ യൂനിവേഴ്സിറ്റിയിലെ മോളിക്യുലാർ ബയോളജി ആൻഡ് ജീനോമിക്സിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബാബു വള്ളിയോടൻ, കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവ്,കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം മുൻ മേധാവിയും, മലബാർ ബോട്ടാണിക്കൽ ഗാർഡനിലെ സി.എസ്.ഐ.ആർ എമെറിറ്റസ് ശാസ്ത്രജ്ഞനുമായ ഡോ. എം സാബു,കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.എൻ അനിൽ കുമാർ, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള സസ്യശാസ്ത്ര വിഭാഗം പ്രൊഫസർമാരായ പ്രൊഫസർ ഡെന്നിസ് തോമസ് .ടി, ഡോ. അജയ്കുമാർ, തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മുൻ പ്രിൻസിപ്പൽ സയൻറ്റിസ്റ്റ് ഡോ. മാത്യുഡാൻ, MSSRF ഡയറക്ടർ ഡോ. ഷക്കീല വി,കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ശ്രീ.ഒ.സ്.ഉണ്ണികൃഷ്ണൻ എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരള ഫോക്ക്ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സൗപർണികയുടെ നാടൻ പാട്ടു മൂസിക് മറ്റ് വിവിധ കലാപരിപാടികളും സെമിനാറിൻ്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.അന്താരാഷ്ട്ര സെമിനാറിൽ കേന്ദ്ര – സർവകലാശാലകളിൽ നിന്നും കേരളത്തിലെ നിരവധി സർവകലാശാലകളിൽ നിന്നും ഗവേഷകരും, അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുക്കുന്നു.

