പ്രാ
ആറാം സെമസ്റ്റർ ബി എ .ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി എന്നിവ താഴെ പറയുന്ന തീയ്യതികളിൽ അതത് കോളേജിൽ വച്ച്നടത്തപ്പെടുന്നതാണ്.
1. മ്യൂസിക് – 2025 മാർച്ച് 7
2. ഹിന്ദി /ഫങ്ഷണൽ ഹിന്ദി – 2025 മാർച്ച് 06 , 07 & 10
3. ഇസ്‌ലാമിക് ഹിസ്റ്ററി – 2025 മാർച്ച് 06 , 07
ആറാം സെമസ്റ്റർ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് /ജിയോളജി /ഫോറെസ്റ്ററി /ബി കോം / ബി ബി എ ഡിഗ്രി (ഏപ്രിൽ 2025) പരീക്ഷകളുടെ , പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, 2025മാർച്ച് 6 മുതൽ വിവിധ കോളേജുകളിൽ നടക്കും . വിഷയംതിരിച്ചുള്ള വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (മെയ് 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാഫലം
നാലാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി- 2020-22 അഡ്മിഷൻ റഗുലർ/സപ്പ്ളിമെന്ററി/ഇംപ്രൂവ്
അഫിലിയേറ്റഡ് കോളേജിലെയും പഠന വകുപ്പുകളിലെയും സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹരായ ബിരുദ / ബിരുദാനന്തര / പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ക്ഷണിക്കുന്നു
2024-25 അക്കാഡമിക് വർഷത്തെ കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജിലെയും പഠന വകുപ്പുകളിലെയും സ്പോർട്സ് ഗ്രേസ് മാർക്കിന് അർഹരായ ബിരുദ / ബിരുദാനന്തര / പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ക്ഷണിക്കുന്നു . നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ വിശദാംശങ്ങൾ അതാത് സ്ഥാപനങ്ങളിലെ കായിക വിഭാഗം മേധാവിയുടെ ശുപാർശയിൻമേൽ പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. നിശ്ചിത പ്രൊഫോർമയിലുള്ള വിശദാംശങ്ങൾ, അർഹരായ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റിന്റെ പകർപ്പ് , സംസ്‌ഥാന / ദേശീയ / അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ ലഭിച്ചവരുടെ മെറിറ്റ് സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷകൾ കായിക വിദ്യാഭ്യാസ ഡയറക്ടറുടെ മാങ്ങാട്ട് പറമ്പിലുള്ള കാര്യാലയത്തിൽ ( Ph . No . 0497 2784615 ) 2025 ഏപ്രിൽ 3 ന് വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ട് സമർപ്പിക്കേണ്ടതാണ് .
കൂടാതെ , പ്രിൻസിപ്പൽ / പഠന വകുപ്പ് മേധാവി / കോഴ്‌സ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷാ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രൊഫോർമയുടെ വേർഡ് ഫോർമാറ്റ് ഡോക്യൂമെൻറ് sportsgm@kannuruniv.ac.in എന്ന ഇ-മെയിൽ വഴി അയക്കേണ്ടതാണ് .ഒന്ന് , രണ്ട് , മൂന്ന് വർഷ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ വർഷം തിരിച്ച് പ്രത്യേകം സമർപ്പിക്കേണ്ടതാണ് . ഒരു അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് അർഹമായ എല്ലാ സ്പോർട്സ് ഗ്രേസ് മാർക്കും ഉൾപ്പെടുത്തി കൊണ്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത് വൈകി ലഭിക്കുന്ന അപേക്ഷകളും ഭാഗികമായി ലഭിക്കുന്ന അപേക്ഷകളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രൊഫോർമ dpe.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് . 

