Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഗവ. വനിതാ ഐ.ടിഐയിൽ ഹ്രസ്വകാല കോഴ്‌സുകൾ

കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി -തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് -ജിഎസ്ടി റിട്ടേൺ ഫയലിങ് (ഒരു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ഫോൺ : 0497 2835987, 9745479354

ഗവ.വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റേ, ഓട്ടോഡസ്‌ക് റെവിറ്റ് ആർക്കിടെക്ച്ചർ, സ്‌കെച്ച് അപ്പ് ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) കോഴ്‌സ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ്/ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി.ടെക് കോഴ്‌സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവർക്ക് ആറ് മാസവും ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ താൽപര്യമുള്ളവർ വനിത ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം.   ഫോൺ : 0497 2955987, 9562680168.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. എംഎസ്ഡബ്യു ബിരുദധാരികൾക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 19 നകം nsehatheeramkannur@gmail.com ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847381696

ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ടോണിക്‌സ്) ഗ്രാജ്വേറ്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കമ്മീഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ഇന്റേൺഷിപ്പ് ടാബിൽ ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും ലഭിക്കും. മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കും.

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി ഏച്ചുർ ഡിവിഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തൊഴിൽ സമയം പുന:ക്രമീകരണം: നിയമലംഘനം അറിയിക്കണം
ജില്ലയിൽ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പകൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുന:ക്രമീകരിച്ച ഉത്തരവിൽ ലംഘനമുണ്ടായാൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. 0497-2700353 നമ്പറിലോ dlokannur123@gmail.com ഇ-മെയിൽ മുഖേനയോ നിയമലംഘനം അറിയിക്കാം.
തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കാൻ സാഹചര്യമുള്ളതിനാലാണ് മെയ് 10 വരെ പകൽ ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് 12.00 മുതൽ വൈകിട്ട് മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമ വേളയായിരിക്കും.  രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലത്തെ ഷിഫ്റ്റ്  ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് മൂന്നിന് അരംഭിക്കുന്ന തരത്തിലുമാണ് പുന:ക്രമീകരിച്ചിരിക്കുന്നത്.

തൊഴിൽ മേള 15ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കും. ഉദ്യോഗാർഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. രജിസ്ട്രേഷൻ സൗജന്യമാണ്.  9495999712 ജോബ്ഫെയർ എന്ന് വാട്സ്ആപ്പ് ചെയ്തോ  https://forms.gle/i1mcjqEddEsFmS39A ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാം.

ഡാക് അദാലത്ത് 28ന്

കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മാർച്ച് 28ന് വൈകിട്ട് മൂന്നിന് പയ്യാമ്പലം സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് ഓഫീസിൽ നടത്തും. തപാൽ കത്തുകൾ, മണി ഓർഡറുകൾ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിങ് ബാങ്ക് തുടങ്ങിയ തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ പരിഗണിക്കും. പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ- 670001 എന്ന വിലാസത്തിൽ മാർച്ച് 24നകം ലഭിക്കണം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് എന്ന് എഴുതണം. ഫോൺ: 04972708125, 2701425

സിവിൽ സർവ്വീസ്: അവധിക്കാല കോഴ്‌സുകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്ല്യാശ്ശേരി കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി യഥാക്രമം ടാലന്റ് ഡെവലപ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്സുകൾ ഏപ്രിൽ 21ന് ആരംഭിക്കും. താൽപര്യമുള്ളവർ www.kscsa.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ : 8281098875

ബിസിൽ ട്രെയിനിങ് അപേക്ഷ ക്ഷണിച്ചു

ബിസിൽ ട്രെയിനിങ് ഡിവിഷൻ മാർച്ചിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ : 7994449314

പുനർലേലം

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ വണ്ണാത്തിപ്പുഴയിൽ മഴക്കാല മുന്നൊരുക്ക പ്രവൃത്തി പൂർത്തിയാക്കിയപ്പോൾ ബാക്കി വന്ന മണ്ണിന്റെയും മറ്റ് അവശിഷ്ടങ്ങളുടെയും പുനർലേലം മാർച്ച് 21 ന് രാവിലെ 11.30 ന് മീൻകുഴി ഡാമിന്റെ വലതുകരയിലുള്ള പമ്പ് ഹൗസിന് സമീപം നടത്തും.

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ.ബ്രണ്ണൻ കോളേജിൽ  2024-25 വർഷത്തിൽ സ്‌പോർട്‌സ് ഉപകരണങ്ങൾ വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 21 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ : 0490 2346027

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign