ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായിപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ കല്യാശ്ശേരിയില്‍ എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിനെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ്പരിപാടി സംഘടിപ്പിച്ചത്. താവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ അധ്യക്ഷനായി. ‘ഉപഭോക്താക്കളുടെ അവകാശങ്ങള്‍’ എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം കെ.പി സജീഷ് വിഷയാവതരണം നടത്തി. ‘സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ശരിയായ മാറ്റം’ എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ടി.കെ ദേവരാജന്‍ സംസാരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി, ജില്ലാ സപ്ലൈ ഓഫീസര്‍ ജി സുമ, കണ്ണൂര്‍ സി ഡി ആര്‍ സിഅസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി മനു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാര്‍, കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉപഭോക്തൃ അവകാശ ദിനാചരണം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
98
previous post
