Home News ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം; ക്ഷേത്രജീവനക്കാരന് പരിക്ക്

ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം; ക്ഷേത്രജീവനക്കാരന് പരിക്ക്

by wasif shaduli
0 comments

ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരൻ്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ചത് .വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് പ്രതി നടന്നെത്തി തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ റാവുവിനെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.മുഖം മറച്ച് തൊപ്പിവെച്ചാണ് അക്രമി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign