2025-26 വർഷത്തേയ്ക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം മാർച്ച് 31 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെ തുടർന്ന് പൂർണ, ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ- 9526041270, 9526041123, 0497-2731257
പി എസ് സി അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഫസ്റ്റ് എൻ സി എ ഹിന്ദു നഡാർ) (കാറ്റഗറി നമ്പർ: 101/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പി എസ് സി കണ്ണൂർ ജില്ലാ ആഫീസിൽ മാർച്ച് 28 ന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്.എം.എസ് എന്നിവ ഇതിനോടകം അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭ്യമാണ്. കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺ ലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ, പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കണ്ണൂർ ജില്ലാ ആഫീസിൽ നേരിട്ട് എത്തണം.
അവധിക്കാല കമ്പ്യൂട്ടർ ക്ലാസുകൾ
സിഡിറ്റിന്റെ താഴെ ചൊവ്വയിലെ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് അവസരം. ഏപ്രൽ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ താഴെചൊവ്വ കെ.പി ടവറിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9947763222
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ- 7994449314
കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം
പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാൻ അവസരം. ടാലി, വെബ് ഡിസൈനിംഗ്, ജാവ പ്രൊഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ് ഉൾപ്പെടെയുള്ള കോഴ്‌സുകളെക്കുറിച്ച് അറിയാൻ link.asapcsp.in/ilike സന്ദർശിക്കുക. ഫോൺ: 9495999712

