ഓഫീസ് ഉപകരണങ്ങള്‍ 25 ന് വിതരണം ചെയ്യും
ധര്‍മ്മടം നിയോജക മണ്ഡലത്തിലെ 12 വില്ലേജ് ഓഫീസുകള്‍ക്ക് സി എസ് ആര് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഓഫീസ് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുടെ വിതരണം മാര്‍ച്ച് 25 ന് രാവിലെ 11 ന് പിണറായി കണ്വെന്ഷന് സെന്ററില്‍ നടക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് ഉദ്ഘാടനം ചെയ്യും.
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
അഴിക്കോട് സി എച്ച് സിയില്‍ പാലിയേറ്റീവ് പരിചരണത്തിനും ക്ലിനിക്കിലേക്കുമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിയില്‍ ബിരുദം/പ്രീ യൂണിവേഴ്സിറ്റി/ പ്രീ ഡിഗ്രി/തത്തുല്യം, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിസിയോതെറാപ്പി/ ഫിസിയോതെറാപ്പിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം, കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് അഴിക്കോട് സി എച്ച് സിയില്‍ എത്തണം.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മാടായി ഗവ.ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപ) ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ടെക്/ബിഇ, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം/പി.ജി.ഡി.സി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മാര്‍ച്ച് 25 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ : 04972876988
ധനസഹായ വിതരണം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായ വിതരണം മാർച്ച് 22ന് രാവിലെ 11 ന് ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നടക്കും. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും. ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്നിക്, പാരാ മെഡിക്കൽ കോഴ്സുകൾ, ബി.എഡ് തുടങ്ങിയ കോഴ്സുകൾക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികൾക്കാണ് ധനസഹായം. ഫോൺ : 0497 271 2549.
വിചാരണ കേസ് തീയതി മാറ്റി
കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണൽ നമ്പർ ആറ് (വടക്കെക്കളം) കാര്യാലയത്തിൽ മാർച്ച് 22 ന് നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും മെയ് 17 ലേക്ക് മാറ്റിവെച്ചതായി സ്പെഷ്യൽ തഹസിൽദാർ (എൽആർ) അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ബജറ്റ് ശനിയാഴ്ച
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക ബജറ്റ് അവതരണത്തിനുളള പ്രത്യേക യോഗം മാർച്ച് 22 ശനിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ ചേരും. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ബജറ്റ് അവതരിപ്പിക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാർ ദേവസ്വം ബോർഡിന് കീഴിൽ പയ്യന്നൂർ താലൂക്ക് ശ്രീ.ചെറുവിച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രം, തലശ്ശേരി താലൂക്കിലെ കടവത്തൂർ വില്ലേജിൽപ്പെട്ട ശ്രീ.കുറൂളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.
താൽക്കാലിക നിയമനം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് പ്രകാരം സി.എച്ച്.സി കീഴ്പ്പള്ളിയിൽ സാായഹ്ന ഒ.പി യിലേക്ക് ഡോക്ടറെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 25 ന് രാവിലെ 11 ന് കണ്ണൂർ കലക്ടറേറ്റിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ (എംബിബിഎസ് ഡിഗ്രി വിത്ത് ടിസിഎംസി രജിസ്ട്രേഷൻ) അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി എത്തണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0490 2455111
മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ അപേക്ഷ നൽകാനാവില്ല
ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ ഉപയോഗിച്ച് വരുന്ന സോഫ്റ്റ് വെയറിന് പകരമായി കെ-സ്മാർട്ട് സംവിധാനം ഏർപ്പെടുത്തുന്നതിനാൽ മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ നാറാത്ത് ഗ്രാമപഞ്ചായത്തിൽ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെ സ്മാർട്ടിന്റെ കാര്യക്ഷമമായ വിന്യാസത്തിനും നടത്തിപ്പിനുമായി നിരവധി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ പൊതുജനങ്ങളുടെ പൂർണസഹകരണം ഉണ്ടാകണമെന്നും അറിയിച്ചു.


