നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൻ്റെ ചെറുപുഴ ശാഖയിൽ പോലീസ് നടത്തി.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പോലീസ് റെയ്ഡ് നടത്തിയത് സ്ഥാപനത്തിലെ രേഖകളും മറ്റും കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയച്ചു. സൈബർ പോലീസിന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾ പരിശോധന നടത്തി.കണ്ണൂർ ചെറുപുഴയിൽ അടച്ച് പൂട്ടിയ നെടുംപറമ്പിൽ നിക്ഷേപ തുക തിരിച്ചു നൽകിയില്ലന്ന് പരാതി. സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ നിക്ഷേപി ച്ച 73 ലക്ഷത്തിലേറെ രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ലെന്ന പരാതിയിൽ ചെറുപുഴ പൊലീസ് കേസെടുത്തു. ചെറുപുഴ ബസ് സ്‌റ്റാൻഡ് പരിസരത്തെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിനെതിരെ മുളപ്രയിലെ പത്മാലയം വിനോദാണു പരാതി നൽകിയത്. പരാതിക്കാരന്റെയും ബന്ധുക്കളുടെ യും പേരിൽ 73,17,674 രൂപയാ ണു നിക്ഷേപിച്ചത്.
ബ്രാഞ്ച് മാനേജർ കെ.എസ്.മോഹനൻ, ചെയർമാൻ രാജു എം.ജോർജ്, മാനേജിങ് ഡയറക്ടർമാരായ അലൻ ജോർജ്, ഗ്രേയ്‌സ് രാജു, ആൻസൺ ജോർജ് എന്നിവർ ക്കെതിരെയാണു കേസ്. വിനോദിനെക്കൂടാതെ പണം നഷ്ടപ്പെട്ട 6 പേർ കൂടി പൊലീസിൽ പരാ തി നൽകിയിട്ടുണ്ട്.സ്ഥാപനം കുറച്ചുനാളായി അടച്ചുപൂട്ടിയ നി ലയിലാണ്. ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടതായി സൂചന യുണ്ട്. പലരും പരാതി നൽകാൻ തയാറായിട്ടില്ല.ചെറുപുഴ സിഐ സുനിൽ ഗോപി എസ് ഐ മാരായ രൂപ മധുസൂദനൻ, നാരായണൻ നമ്പൂതിരിസ്പെഷ്യൽ ബ്രാഞ്ച് എസ് ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു
പണം വാങ്ങി വഞ്ചിച്ചു എന്ന് പരാതി; നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിൻ്റെ ചെറുപുഴ ശാഖയിൽ പോലീസ് റെയ്ഡ്
91
