ഗാനമേള വേദികളിൽ പകരം വയ്ക്കാനില്ലാത്ത ഗായകൻ ജോസ് പ്രകാശ് വിടവാങ്ങി. ഉദര സംബന്ധമായ ആരോഗ്യ പ്രശ്നത്താൽ കഴിഞ്ഞ ഒരു മാസമായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെറുകുന്ന് ക്രിസ്തുകുന്നു സ്വദേശിയാണ്, അമ്മ ആഗ്നേസ്, അപ്പൻ പരേതനായ കൃഷ്ണൻ. സഹേദരങ്ങൾ ബെറ്റി, രാജൻ എന്നിവർ.ആലാപന മികവുകൊണ്ട് ഗാനമേള ളിലും ടി വി ഷോ കളിലുഉടെയും ശ്രോതാക്കളിലേക്കെത്തിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞിട്ടുണ്ട്. ഇതിനകം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അമൃത ചാനൽ നടത്തിയ സൂപ്പർ ട്രൂപ് പ്രോഗ്രാമിൽ ബെസ്റ് സിങ്ങർ അവാർഡ്, കൂടാതെ മലബാറിലെ ഒട്ടു മിക്ക ട്രൂപ്പുകളിലും തമിഴ് സോങ് (SP ഫെയിം )ആണ് അദ്ദേഹം തിരത്തെടുത്തിരുന്നത് . അദ്ദേഹം പാടുന്ന ഇളയനില എന്ന ഗാനം മായാതെ ശ്രോദ്ധാക്കളിൽ നിലനിൽക്കും

മലബാറിൻ്റെ പ്രിയ ഗായകൻ ജോസ് പ്രകാശ് വിടപറഞ്ഞു
146
