Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 

        കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ  തസ്തികയിലേക്ക് നേരിട്ട് / കേന്ദ്ര-സംസ്ഥാന സർവീസുകളിൽ നിന്ന്  ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി  അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  21/04/2025  ആണ്.

 സംഗീത പഠന വകുപ്പിൽ ദേശീയ സെമിനാർ

കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പിൽ,’ സംഗീത കച്ചേരികളിലെ  ഉയർന്നുവരുന്ന പ്രവണതകൾ'(Emerging Trends in Music Concerts) എന്ന വിഷയത്തെ ആസ്പദമാക്കി  ദേശീയ സെമിനാർ  മാർച്ച് 25  മുതൽ 27 വരെ 3  ദിവസങ്ങളിലായി നടക്കും. കണ്ണൂർ സർവകലാശാല ആനന്ദതീർത്ഥ ക്യാമ്പസ് സംഗീത പഠന വിഭാഗത്തിൽ വച്ച് നടക്കുന്ന സെമിനാർ IQAC യുടെ സഹകരണത്തോടെയാണ് നടത്തുന്നത് .25 -നു രാവിലെ 10.30  മുതൽ 12.30  വരെ പ്രശസ്ത സംഗീതജ്ഞൻ ഡോ. വി ആർ ദിലീപ് കുമാർ നടത്തുന്ന  സോദാഹരണ കച്ചേരി, വയലിൻ  ഇടപ്പള്ളി അജിത് കുമാർ , മൃദംഗം പാലക്കാട് മഹേഷ് കുമാർ. 26 ന് 10 മുതൽ 12 വരെ പ്രശസ്ത സംഗീതജ്ഞൻ ഡോ. രതീഷ് പി ആർ “Role of Musical Compositions in Developing Manodharma ” എന്ന വിഷയത്തിൽ  മുഖ്യ പ്രഭാഷണം നടത്തും. 27 നു പ്രശസ്ത സംഗീതജ്ഞ ഡോ. എൻ ജെ നന്ദിനി “Carnatic Music Concerts- Now and Then” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .എല്ലാ ദിവസങ്ങളിലും വിവിധ സർവകലാശാലയിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പ്രബന്ധാവതരണം നടത്തുന്നതാണ്.

കണ്ണൂർ സർവകലാശാലയിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ്: പുതുമയാർന്ന അനുഭവങ്ങൾ ഏപ്രിൽ 3 മുതൽ

കണ്ണൂർ സർവകലാശാലയുടെ കായിക പഠനവിഭാഗം   ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് മികവുറ്റ കായിക താരങ്ങളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നതിന്റെ ആദ്യപടിയായി മാറുന്നു. 5 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ  ക്യാമ്പിന്റെ പ്രത്യേകതയാണ്  ക്യാമ്പിന് ശേഷം തെരഞ്ഞെടുക്കുന്ന  കുട്ടികളെ     ദീർഘകാല പരിശീലന പദ്ധതിയിലേക്ക്  ചേർക്കുന്നത്. കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കായിക ഇനങ്ങളിൽ കഴിവുകൾ മെച്ചപ്പെടുത്താനും പ്രഗത്ഭരായ പരിശീലകരുടെ കീഴിൽ പരിശീലനം നേടാനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു

പ്രത്യേക സവിശേഷതകൾ:

  • വിദഗ്ധ പരിശീലനവും പിന്തുണയും: ഫുട്ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്, വോളിബോൾ, ക്രിക്കറ്റ് എന്നിവയിലുടനീളം വിദഗ്ധരുടെ മാർഗനിർദേശത്തോടെയുള്ള പഠനം.

  • ദീർഘകാല പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുപ്പ്: ക്യാമ്പിൽ  മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ  സർവകലാശാലയുടെ ദീർഘകാല പരിശീലന പദ്ധതിയിൽ പ്രവേശിപ്പിക്കുന്നു

  • വ്യക്തിഗത മികവിനും, സംയോജിത മികവിനും സാധ്യത: അഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ പരിശീലനത്തിലൂടെ കൂടുതൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം.

  • മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് പ്രത്യേക ശ്രദ്ധ: മനശാസ്ത്രപരവും ആരോഗ്യപരവുമായ സെഷനുകൾ കുട്ടികളുടെ സമഗ്ര വളർച്ച ഉറപ്പാക്കുന്നു.

വേനൽ അവധിയെ ഫലപ്രദമാക്കാൻ ഈ അവസരം നഷ്ടപെടുത്തരുതേ. രജിസ്ട്രേഷൻ വിവരങ്ങൾക്കായി കണ്ണൂർ സർവകലാശാല കായിക പഠനവകുപ്പുമായി ഉടൻ ബന്ധപ്പെടുക ( 8940187430. 9072101555)

ദേശീയ സെമിനാർ മാർച്ച് 25 ന്

കണ്ണുർ സർവകലാശാല  ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിനസ്സ് സ്റ്റഡീസിൽ ഇൻ്റർവെൻഷൻ ഒഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻ കൊമേഴ്സ് ആൻഡ് ബിസിനസ് എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ദേശീയ സെമിനാർ മാർച്ച് 25 ന് ആരംഭിക്കും .മാർച്ച് 25 ന് സിൻഡിക്കേറ്റ്  മെമ്പർ ഡോ എ അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ (ഡോ) സജി ടി ജി, (ഡീൻ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ്,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) മുഖ്യ പ്രഭക്ഷണം നടത്തും.

100 സംരംഭകരുടെ വിജയകഥകൾ; അക്കാദമിക-ഗവേഷണ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി 

ബിസിനസ് അധിഷ്ഠിത കോഴ്സ് ചെയ്യുന്ന വിദ്യാർഥികൾക്കും ബിസിനസ് ഗവേഷണം ചെയ്യുന്നവർക്കുമായി ബ്രാൻഡ്ബേ മീഡിയ പുറത്തിറക്കിയ സംരംഭകരുടെ വിജയകഥകളുടെ സമാഹാരമായ ‘100 പവർഫുൾ സ്റ്റോറീസ്’ അക്കാദമിക-ഗവേഷണ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി.

കണ്ണൂരിന്റെ വാണിജ്യ-വ്യവസായ മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾക്ക് നേതൃത്വം നൽകുന്ന 100 സംരംഭകരുടെ ബിസിനസ് ജീവിതം പറയുന്ന ബുക്കിന്റെ വിതരണോദ്ഘാടനം കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. കെ.കെ സാജു നിർവഹിച്ചു.

സംരംഭക മേഖലയിൽ ചുവടുവെക്കാനാഗ്രഹിക്കുന്ന പുതുതലമുറക്ക് പ്രചോദനവും മാതൃകയും തീർക്കുന്ന നിരവധി സ്റ്റോറികൾ ഉൾപ്പെട്ടതാണ് കോഫി ടേബിൾ ബുക്ക്. ബിസിനസിലും മാനേജ്‌മെൻറ് രംഗത്തും ഉയർന്ന തൊഴിൽ മേഖലയിലും മുദ്ര ചാർത്തിയവരുടെ അനുഭവങ്ങൾ ബിസിനസ് പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും മുതൽകൂട്ടാകും.

കണ്ണൂർ സർവകലാശാല ലൈബ്രറികൾക്കു പുറമേ കോളജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾ, പ്രധാന ഗ്രന്ഥാലയങ്ങൾ എന്നിവിടങ്ങളിലും മുൻനിര ഹോട്ടൽസ്, എയർപോർട്ട് ലോഞ്ച് എന്നിവിടങ്ങളിലും പുസ്തകം ലഭ്യമാകും. നേരത്തെ ബുക്കിന്റെ പ്രകാശന കർമം ബഹു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചിരുന്നു. കണ്ണൂരിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭകത്വ വിജയകഥകൾ പ്രകാശിതമാകുന്നത്.

ചടങ്ങിൽ മുൻ എം എൽ എയും  കെസിസിപിഎൽ ചെയർമാനുമായ  ടി.വി രാജേഷ്, എംഡി ആനക്കൈ ബാലകൃഷ്ണൻ, സിണ്ടിക്കേറ്റ് അംഗം  ശ്രി അനീഷ് കുമാർ കെ പി, രജിസ്ട്രാർ പ്രൊഫ്. (ഡോ.) ജോബി കെ.ജോസ്,  പ്രൊഫ. (ഡോ.) യു. ഫൈസൽ, ബ്രാൻഡ്ബേ മീഡിയ സി.ഇ.ഒ ഷമ്മാസ് മുഹമ്മദ് കുട്ടി, കമ്മ്യൂണിക്കേഷൻസ് മാനേജർ ഇ.കെ സജീർ,പങ്കെടുത്തു.

കണ്ണൂരിന്റെ വാണിജ്യ-വ്യവസായ മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾക്ക് നേതൃത്വം നൽകുന്ന സംരംഭകരുടെ വിജയകഥകളുടെ സമാഹാരമായ ‘100 പവർഫുൾ സ്റ്റോറീസ്’ കോഫീ ടേബിൾ ബുക്ക്    കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. കെ.കെ സാജു വിതരണോദ്ഘാടനം നിർവഹിക്കുന്നു

പരീക്ഷാ വിജ്ഞാപനം

04.06.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) മെയ് 2025 പരീക്ഷകൾക്ക് 28.03.2025 മുതൽ 03.04.2025 വരെ പിഴയില്ലാതെയും 05.04.2025വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

04.06.2025ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2025 പരീക്ഷകൾക്ക് 04.04.2025 മുതൽ 09.04.2025 വരെ പിഴയില്ലാതെയും 11.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

 22.04.2025 ന് ആരംഭിക്കുന്ന   അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം  സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 26.03.2025 മുതൽ 29.03.2025 വരെ പിഴയില്ലാതെയും 01.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

 ഹാൾ ടിക്കറ്റ്

 മഞ്ചേശ്വരംസ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ   ത്രിവത്സര എൽ.എൽ.ബി   (റെഗുലർ/ സപ്ലിമെന്ററി),മെയ് 2025,  പാലയാട് , സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ   നാലാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി),മെയ് 2025 പരീക്ഷകളുടെ  ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

                  പ്രായോഗിക പരീക്ഷകൾ

 അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം. എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ  2025 പ്രായോഗിക പരീക്ഷകൾ 2025  മാർച്ച് 27-ാം തീയതി ബന്ധപ്പെട്ട കോളേജുകളിലായി നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign