Home News ഹൃദയാഘാതം; നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ഹൃദയാഘാതം; നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

by Sayana k
0 comments

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചു. അച്ഛൻ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമിയിലൂടെയായിരുന്നു അരങ്ങേറ്റം.

തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്.

വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള നന്ദനയാണ് ഭാര്യ.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign