Home kannur News കണ്ണൂര്‍ ഹരിതോത്സവം 2025 സമാപിച്ചു

കണ്ണൂര്‍ ഹരിതോത്സവം 2025 സമാപിച്ചു

by Sayana k
0 comments

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഹരിത വിദ്യാലയങ്ങളില്‍ ടെന്‍ സ്റ്റാര്‍ പദവി നേടിയ വിദ്യാലയങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഹരിത കുടുംബശ്രീ അയല്‍ക്കൂട്ട പദവി നേടിയ അയല്‍ക്കൂട്ടങ്ങള്‍, സ്റ്റാര്‍ പദവി നേടിയ ഹരിത റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയെ ആദരിക്കാനായി സംഘടിപ്പിച്ച കണ്ണൂര്‍ ഹരിതോല്‍സവം സമാപിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയ്ക്കുള്ള ഉപഹാര വിതരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍ എന്നിവര്‍ നിര്‍വഹിച്ചു.

ജില്ലയിലെ ഖരമാലിന്യ ശേഖരണം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിരാട് റെന്‍ഡറിങ് സൊല്യൂഷന്‍സ്, പാപ്പിനിശ്ശേരി ക്ലീന്‍ കണ്ണൂര്‍ വെഞ്ചേഴ്സ്, പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍, ഇള കംപ്ലീറ്റ് സൊല്യൂഷന്‍സ്, മലബാര്‍ മെറ്റല്‍സ്, നിര്‍മല്‍ ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുവോണം ഇക്കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളെ പരിപാടിയില്‍ ആദരിച്ചു. ശുചിത്വമിഷന്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭൂമിയുടെ കാവല്‍ക്കാര്‍, പെരളശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ പച്ചപ്പ് എന്നീ നാടകങ്ങളും ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ സംഗീത നൃത്തശില്‍പവും റസിഡന്‍സ് അസോസിയേഷനുകളുടെ കലാപരിപാടികളും നടന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ടി.ജെ അരുണ്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍ കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.വി രത്നാകരന്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ദീപ, മാലിന്യ മുക്തം നവകേരളം കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ദത്തന്‍, ഫെറ കണ്ണൂര്‍ പ്രസിഡന്റ് ആര്‍. അനില്‍ കുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധി കെ.വി സലിം തുടങ്ങിയവര്‍ സംസാരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign