പെരുന്നാൾ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. അവധി ആവശ്യപ്പെട്ടാലും അനുവദിക്കരുത് എന്ന ഭാഗം റദ്ദാക്കി. അവധി ആവശ്യപ്പെടുന്നവർക്ക് അനുവദിക്കാമെന്ന് തിരുത്തിയ സർക്കുലറിൽ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി സർക്കുലർ പുറത്തിറക്കിയത്. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാനായിരുന്നു ജീവനക്കാർക്ക് നിർദേശം നൽകിയത്. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പുതുതായി പുറത്തിറക്കിയ സർക്കുലർ പ്രകാരം അന്നേ ദിവസം പ്രവർത്തി ദിനമായി തന്നെ രേഖപ്പെടുത്തും. എന്നാൽ അവധി ആവശ്യപ്പെടുന്നവർക്ക് നൽകരുത് എന്ന പരാമർശം റദ്ദാക്കിയിട്ടുണ്ട്.

