Home News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

യാത്രാപാസ് കാലാവധി നീട്ടി

പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്‌സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.

താവക്കര ഗവ. യു.പി സ്‌കൂള്‍ 139-ാം വാര്‍ഷികാഘോഷം

താവക്കര ഗവ. യു.പി സ്‌കൂളിന്റെ 139-ാമത് വാര്‍ഷികം രജിസ്ട്രഷന്‍, മ്യൂസിയം, പുരാരേഖ – പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന രജനി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടന്നു. സോയ ചാരിറ്റബിള്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. ഷമ മുഹമ്മദ് മുഖ്യാതിഥിയായി. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്ബാബു എളയാവൂര്‍ അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് സുജാത ടി.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ഹെഡ്മാസ്റ്റര്‍ കെ.വി. പ്രശാന്തന്‍, എസ്. ആര്‍. ജി. കണ്‍വീനര്‍, ഷിംന വാഴയില്‍, പൂര്‍വ അധ്യാപകരായ രാധാകൃഷ്ണന്‍ മാണിക്കോത്ത്, വി. മണികണ്ഠന്‍, പി.ടി.എ പ്രസിഡന്റ് രമ്യ, സ്‌കൂള്‍ ലീഡര്‍ ശ്രീഹന്‍ പി കനകേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

പട്ടയ അസംബ്ലി ഏപ്രില്‍ അഞ്ചിന്

കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി സ്ഥലം എം എല്‍ എ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11.30 ന് കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്ത് – നഗരസഭാ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത്, കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ നിര്‍ദേശിക്കുന്ന റവന്യൂ ടീം എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവര്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമി, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശങ്ങള്‍, പരിഹരിക്കേണ്ട വിഷയങ്ങളുടെ വിവരങ്ങള്‍, അതി ദരിദ്ര വിഭാഗങ്ങള്‍ക്ക് ‘മനസോടിത്തിരി മണ്ണ് പദ്ധതി’ യോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്തി പട്ടയം അനുവദിക്കുക എന്നീ വിഷയങ്ങള്‍ പട്ടയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യും.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ.എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഗ്രന്ഥകര്‍ത്താക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ- സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികളും ഗവേഷണ പ്രബന്ധങ്ങളും അയക്കാം. നാല് പകര്‍പ്പുകളാണ് അയക്കേണ്ടത്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍, ഭാഷാ സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല – സാംസ്‌കാരിക പഠനങ്ങള്‍ എന്നീ മേഖലകളിലുളള കൃതികളാണ് എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം.

ശാസ്ത്ര – ശാസ്‌ത്രേതര വിഭാഗങ്ങളിലാണ് ഡോ. കെ. എം. ജോര്‍ജ് സ്മാരക ഗവേഷണപുരസ്‌കാരം പുരസ്‌കാരം നല്‍കുന്നത്. പ്രസ്തുത കാലയളവില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍, ശാസ്ത്രം/ശാസ്‌ത്രേതരം വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം. ഒരോ വിഭാഗത്തിനും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് എം.പി കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. കൃതികള്‍  ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ മെയ് 31 നകം ലഭിക്കണം. ഇവ തിരികെ നല്‍കുന്നതല്ല. ഫോണ്‍ : സീനിയര്‍ സൂപ്രണ്ട് : 9497469556, പി.ആര്‍.ഒ : 9447956162

വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാലയും യാത്രയയപ്പും സംഘടിപ്പിച്ചു  

കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഗം ഉപജില്ലാ ഭാരവാഹികള്‍ക്കായി ശില്പശാല നടത്തി. എഴുത്തുകാരന്‍ രാജു കാട്ടുപുനം ശില്‍പശാലക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഗവ.ടി.ടി.ഐ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, കണ്ണൂര്‍ ഡി.ഇ.ഒ കെ.പി നിര്‍മ്മല, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ ടി.വി ജ്യാതിബസു, എ.കെ ഗീത, കെ.പി സുധീര്‍, പി.രാജന്‍, വിദ്യാരംഗം ജില്ലാ നിര്‍വ്വാഹക സമിതി അംഗം രവീന്ദ്രന്‍ തിടില്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.എസ്. ബിജേഷ് അധ്യക്ഷത വഹിച്ചു. സര്‍വ്വ ശിക്ഷാ കേരള പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി.വിനോദ്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ കെ.സി.സുധീര്‍, കണ്ണൂര്‍ സൗത്ത് ഉപ ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ എന്‍ സുജിത്ത്, സി.എച്ച് സിദ്ദീഖ്, കവി സി.എം വിനയചന്ദ്രന്‍, വിദ്യാരംഗം കോ-ഓഡിനേറ്റര്‍ കെ.പി അരുണ്‍ജിത്ത്, കെ.എസ്.സഞ്ജീവ് രാജ് എന്നിവര്‍ സംസാരിച്ചു.

വാഹന ഗതാഗതം നിരോധിച്ചു

തളിപ്പറമ്പ് നഗരസഭയിലെ എംഎല്‍എ – എഡിഎസില്‍ ഉള്‍പ്പെട്ട പാളയാട് തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ പൂര്‍ണമായും നിരോധിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ തളിപ്പറമ്പ്-പട്ടുവം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡോക്ടര്‍ നിയമനം

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് കലക്ട്രേററില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0460 2203298

കമ്പനി സെക്രട്ടറി നിയമനം

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് കമ്പനി സെക്രട്ടറിയെ നിയമിക്കുന്നു. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്‍ എല്‍ ബി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign