Home News ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; ദേവസ്വം ബോർഡ് വിശദീകരണം തേടി

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; ദേവസ്വം ബോർഡ് വിശദീകരണം തേടി

by Sayana k
0 comments

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ തിരുവതാംകൂറ് ദേവസ്വം ബോർഡ് വിശദീകരണം തേടി. ക്ഷേത്രോപദേശക സമിതിയോടാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്. എന്നാൽ ക്ഷേത്രത്തിൽ ആലപിച്ചത് ഗണഗീതമല്ലെന്നും ദേശഭക്തി​ഗാനമാണെന്നും ഉപദേശക സമിതി അറിയിച്ചു.

കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം നടക്കുന്നതിനിടിയിലാണ് സംഭവം. ഉപദേശക സംഘത്തിലെ തന്നെ അം​ഗമായ അഖിലിൻ്റെ പരാതിയിലാണ് നടപടി. വഴിയിൽ കെട്ടിയ കൊടികൾ ആർഎസ്എസിൻ്റെ കൊടിയാണെന്ന വിമർശനം നിലനിന്നിരുന്നു. എന്നാൽ കെട്ടിയത് കൊടിയല്ലെന്നും പട്ടാണെന്നുമായിരുന്നു ക്ഷേത്രോപദേശക കമ്മിറ്റിയുടെ മറുപടി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign