Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
സൗജന്യ തയ്യൽ പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പ്, കണ്ണൂർ സമഗ്രശിക്ഷാ കേരളം, ബ്ലോക്ക് റിസോഴ്‌സ് സെന്റർ മാടായി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ തയ്യൽ പരിശീലനം നടത്തുന്നു. താൽപര്യമുള്ളവർ ഏപ്രിൽ 16 നകം 04972873550, 9995519189, 94964 03727 നമ്പറിൽ ബന്ധപ്പെടണം.

ഇ – ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി ഗിഗ് തൊഴിലാളികളെ (സ്വിഗ്ഗി, സൊമാറ്റോ, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്) ഇ – ശ്രം പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനുള്ള സ്പെഷ്യല്‍ ഡ്രൈവ് ഏപ്രില്‍ 17 വരെ നടക്കും. https://register.eshram.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസ്, കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, കണ്ണൂര്‍ രണ്ടാം സര്‍ക്കിള്‍, കണ്ണൂര്‍ മൂന്നാം സര്‍ക്കിള്‍, തളിപ്പറമ്പ, ഇരിട്ടി, പയ്യന്നൂര്‍, തലശ്ശേരി ഒന്നാം സര്‍ക്കിള്‍, കൂത്തുപറമ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

സംസ്ഥാന ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2023-24 വര്‍ഷത്തെ ക്ഷേത്ര കലാ പുരസ്‌ക്കാരം, ഗുരു പൂജ അവാര്‍ഡ്, യുവ പ്രതിഭാ പുരസ്‌കാരം എന്നിവയ്ക്ക്  അപേക്ഷ ക്ഷണിച്ചു. കഥകളി, അക്ഷരശ്ലോകം, ലോഹശില്‍പം, ദാരുശില്‍പം, ചുമര്‍ ചിത്രം, ശിലാശില്‍പം, ചെങ്കല്‍ ശില്‍പം, ഓട്ടന്‍തുള്ളല്‍, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, കൃഷ്ണനാട്ടം, ചാക്യാര്‍കൂത്ത്, ബ്രാഹ്‌മണി പാട്ട്, ക്ഷേത്രവാദ്യം, കളമെഴുത്ത്, തീയ്യാടിക്കൂത്ത്, തിരുവലങ്കാര മാലകെട്ട്, സോപാന സംഗീതം, മോഹിനിയാട്ടം, കൂടിയാട്ടം, യക്ഷഗാനം, ശാസ്ത്രീയ സംഗീതം, നങ്ങ്യാര്‍ കൂത്ത്, പാഠകം, തിടമ്പ് നൃത്തം, തോല്‍പ്പാവക്കൂത്ത്, കോല്‍ക്കളി, ജീവിത – ക്ഷേത്രകലാ ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക. ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2023 – 24 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം.അപേക്ഷാഫോറം www.kshethrakalaacademy.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ക്ഷേത്രകലകളിലുള്ള പരിചയം, മറ്റു പുരസ്‌കാരങ്ങളുടെ പകര്‍പ്പുകള്‍, അതതു മേഖലകളില്‍ മികവ് തെളിയിക്കാനുള്ള സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകള്‍, ഏറ്റവും പുതിയ മൂന്ന് പാസ്പോര്‍ട് സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി.പി.ഒ, കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മെയ് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 9847510589, 04972986030

വെറ്ററിനറി ഡോക്ടര്‍ നിയമനം

രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി ഇരിക്കൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം കെ.വി.സി രജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഏപ്രില്‍ പത്തിന് രാവിലെ 11 ന്  കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് അടുത്തുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍: 04972700267

അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ – പ്രൈമറി (പ്ലസ് ടു), ആറ് മാസ നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

സ്പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് (എസ് എസ് എല്‍ സി) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9072592416

ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ്

കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന്റെ ഭാഗമായി കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ആറിനും 16 നുമിടയില്‍ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പത്ത് പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 22 ന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0497 2700485

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്സെറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign