ഗതാഗതം തടസപ്പെടും
കിഴുത്തള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന 1101 നമ്പർ റെയിൽവെ അടിപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 26, 27 തിയതികളിൽ ഗതാഗതം നിരോധിക്കുമെന്ന് കണ്ണൂർ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
റോഡ് അടച്ചിടും
കൊടുവള്ളി – ഇല്ലിക്കുന്ന് റെയിൽവെ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പിണറായി ഭാഗത്തേക്കുള്ള റോഡ് ഏപ്രിൽ 28 മുതൽ മെയ് രണ്ട് വരെ അടച്ചിടും. വാഹനങ്ങൾ ഇല്ലിക്കുന്ന് ജംഗ്ഷൻ വഴി കടന്നുപോകണമെന്ന് ആർ ബി ഡി സി കെ ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു.

