നിയമ ലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് പിഴ
പെര്‍മിറ്റില്‍ അനുവദിച്ച സ്ഥലം മാറി പാര്‍ക്ക് ചെയ്ത രണ്ട് ഓട്ടോറിക്ഷകളും അനധികൃത ലൈറ്റ് ഘടിപ്പിച്ചതും നമ്പര്‍പ്ലേറ്റില്‍ രൂപ മാറ്റം വരുത്തിയതുമായ മൂന്ന് ഓട്ടോറിക്ഷകളും വാഹന പരിശോധനയില്‍ കണ്ടെത്തിയതായി ആര്‍ടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. 8750 രൂപ പിഴ ചുമത്തി. നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടാകുന്ന തരത്തില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നഗരപരിധിയിലെ ഓട്ടോറിക്ഷകളുടെയും മറ്റ് വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിംഗ്, സര്‍വീസ് എന്നിവ സംബന്ധിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തുടര്‍ ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം
പന്ന്യന്നൂര്‍ ഗവ. ഐടിഐയില്‍ 2022 – 23, 24 വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള കോഷണ്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനായി ട്രെയിനികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മെയ് 17 നകം ഓഫീസില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിശ്ചിത സമയ പരിധിക്കകം അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കാത്തവരുടെ തുക സര്‍ക്കാരിലേക്ക് അടക്കും. ഫോണ്‍: 0490 2318650, 9995328441
ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്
അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്ലസ്ടു പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. http://csp.asapkerala.gov.in/
കിലെ ഐ.എ.എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ ഐ.എ.എസ് അക്കാദമിയില്‍ 2025 – 26 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50,000. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. ഈ ആനുകൂല്യം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ പരമാവധി പയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലിങ്കിനും www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: kilecivilservice@gmail.com , ഫോണ്‍: 0471 2479966, 8075768537
റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (പട്ടികവര്‍ഗത്തിന് മാത്രമുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍ 410/2021) തസ്തികയിലെ നിയമനത്തിനായി 2024 മാര്‍ച്ച് നാലിന് നിലവില്‍വന്ന റാങ്ക് പട്ടിക ഒരുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കുടിശ്ശിക ഒടുക്കാനുള്ള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മെയ് 31 വരെ കുടിശ്ശിക ഒടുക്കാം. ഒന്‍പത് ശതമാനം പലിശ സഹിതം അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശികയാണ് അടക്കേണ്ടത്. എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഗസ്റ്റ് അധ്യാപക നിയമനം
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, ഉറുദു, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 10 വൈകീട്ട് നാലിനകം നേരിട്ടോ തപാല്‍ വഴിയോ കോളേജില്‍ ലഭിക്കണം. ഫോണ്‍: 04902346027
അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ നിയമനം
എളയാവൂര്‍ സൗത്ത് (സെന്റര്‍ നമ്പര്‍ 38), കീഴ്ത്തള്ളി (സെന്റര്‍ നമ്പര്‍ 34), വാണീവിലാസം (സെന്റര്‍ നമ്പര്‍ 45) അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിലേക്ക് 18 നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസായവര്‍ക്ക് ഹെല്‍പ്പര്‍ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെന്റര്‍ നമ്പര്‍ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവര്‍ യഥാക്രമം എളയാവൂര്‍ സോണല്‍ ഡിവിഷന്‍ 29, 22, 23 ലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാഫോറം നടാല്‍ പഴയബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9567987118
അഡ്മിഷന്‍ തുടരുന്നു
കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസിങ്ങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നീ ഗവണ്‍മെന്റ് അപ്രൂവ്ഡ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. താല്‍പര്യമുള്ളവര്‍ക്ക് തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 04602954252
ലേലം
ഇരിങ്ങാലക്കുട കോടതിയുടെ വാറണ്ട് പ്രകാരം ഇരിട്ടി താലൂക്ക്, മണത്തണ അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 67 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പട്ട വസ്തുക്കളും മെയ് അഞ്ച് രാവിലെ 11 മണിക്ക് മണത്തണ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസില്‍ നിന്നോ ലഭിക്കും. ഇ മെയില്‍: tah-iritty.rev@kerala.gov.in ഫോണ്‍: 0490 2494910
