Home News ഇന്ത്യ-പാക് വിഷയം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പിഐബി

ഇന്ത്യ-പാക് വിഷയം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പിഐബി

by Sayana k
0 comments

ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ബ്രിഗേഡിന് നേരെ ചാവേര്‍ ആക്രമണവും പഞ്ചാബിലെ ജലന്ധറില്‍ ഡ്രോണ്‍ ആക്രമണവും നടന്നുവെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവകാശ വാദങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ജമ്മുകശ്മീരിലെ ഒരു സൈനിക കന്റോണ്‍മെന്റിലും ‘ഫിയാദീന്‍’ അല്ലെങ്കില്‍ ചാവേര്‍ ആക്രമണം നടന്നിട്ടില്ലെന്ന് പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി. ജലന്ധറില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന വിഡിയോ ഒരു കൃഷിയിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ടതാണ്.

ജലന്ധര്‍ ജില്ലാ കലക്ടറും ഇത് തെറ്റായ വിവരമാണെന്ന് സ്ഥിരീകരിച്ചതായി പിഐബി പറഞ്ഞു. ഇത്തരത്തില്‍ പ്രചരിച്ച ഏഴ് വിഡിയോകള്‍ ഫാക്ട് ചെക്കിങ് നടത്തിയെന്നും പിഐബി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു പഴയ വിഡിയോ യഥാര്‍ഥത്തില്‍ 2020ല്‍ ലെബനനിലെ ബെയ്‌റൂട്ടില്‍ നടന്ന ഒരു സ്‌ഫോടനത്തിന്റേതാണെന്ന് കണ്ടെത്തി. ഇന്ത്യയിലെ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പിഐബി പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലില്ലാത്ത കരസേന മേധാവി വി കെ നാരായണന്റേത് എന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യാജ കത്തും പുറത്തു വന്നു. ഇന്ത്യന്‍ സൈന്യം അംബാലയിലെ വ്യോമതാവളം ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി അവകാശപ്പെടുന്ന വിഡിയോയും ഇതിലുണ്ട്. തെറ്റായ വിവരങ്ങള്‍ തടയുകയും സ്ഥിരീകരിച്ച ഉറവിടങ്ങള്‍ മാത്രം ആശ്രയിച്ചുകൊണ്ട് വേണം വിവരങ്ങള്‍ പങ്കുവെക്കാനെന്നും പിഐബി അഭ്യര്‍ഥിച്ചു. ജമ്മു, പത്താന്‍കോട്ട്, ഉധംപൂര്‍, ഉത്തര്‍ലായ്, ഭുജ് എന്നിവയുള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ ശ്രമങ്ങളെ വ്യാഴാഴ്ച ഇന്ത്യ തടഞ്ഞതോടെയാണ് സോഷ്യല്‍മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign