Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം (2025-26) : മെയ് 24 വരെ അപേക്ഷിക്കാം

    കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ്  അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന്  24.05.2025 (ശനിയാഴ്‌ച) വരെ ഓൺലൈൻ ആയി  അപേക്ഷിക്കാം. യോഗ്യത: ബിരുദവും സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും; കോഴ്സ് ഫീസ്:  ഓരോ സെമെസ്റ്ററിനും 35,000/-  രൂപ.

    അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 27.05.2025 (ചൊവ്വാഴ്ച) ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്‌കൂൾ ഓഫ്  ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക്  സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in – Academics → Centre for Lifelong Learning→ MBA admission)

                                പരീക്ഷാ വിജ്ഞാപനം  

18.06.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ  മൂന്നാം സെമസ്റ്റർ  ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് 20.05.2025 മുതൽ 27.05.2025 വരെ  പിഴയില്ലാതെയും 29.05.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം.  പരീക്ഷാ വിജ്ഞാപനം  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

                                സൂക്ഷ്മ പരിശോധന ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. ഡിഗ്രി (ഒക്ടോബർ 2024)  പരീക്ഷകളുടെ സൂക്ഷ്മ പരിശോധന ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രെജിസ്ട്രേഷൻ  ബിരുദം  ഒന്നാം സെമസ്റ്റർ കോഴ്സ് / പരീക്ഷാ രജിസ്‌ട്രേഷൻ തീയതി നീട്ടി

പ്രൈവറ്റ് രെജിസ്ട്രേഷൻ (2024 അഡ്മിഷൻ )   ബിരുദ പ്രോഗ്രാമുകളുടെ ( FYUGP പാറ്റേൺ ) ഒന്നാം സെമസ്റ്റർ  നവംബർ 2024 സെഷൻ പരീക്ഷയ്ക്ക് മുന്നോടിയായുള്ള   സ്റ്റുഡന്റ് രജിസ്‌ട്രേഷനും കോഴ്സ് സെലെക്ഷനും ചെയ്യുവാനുള്ള അവസാന തീയതി 15 .05 .2025 വരെ നീട്ടി .  പരീക്ഷാ രെജിസ്ട്രേഷൻ 17.05.2025 ന് ആരംഭിക്കും.

വിദൂര വിദ്യാഭ്യാസം  മൂന്നാം വർഷ (സപ്ലിമെന്ററി  -മേഴ്സി ചാൻസ്‌ ) പ്രൊജക്റ്റ് സമർപ്പണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബി.എ/ ബി.കോം/ ബി.ബി.എ. ബിരുദം (സപ്ലിമെന്ററി – 2019 പ്രവേശനം മാത്രം), (മേഴ്സി ചാൻസ് – 2011 മുതൽ 2018 വരെ പ്രവേശനം) മാർച്ച് 2025 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ, 16.06.2025 (ജൂൺ 16, തിങ്കളാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി പ്രൊജക്റ്റ് റിപ്പോർട്ട് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ്   ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.

മേഴ്‌സി ചാൻസ് വിദ്യാർഥികൾ റീ-രജിസ്‌ട്രേഷൻ മെമ്മോയുടെ പകർപ്പ് കൂടി  റിപ്പോർട്ടിനൊപ്പം സമർപ്പിക്കേണ്ടതാണ്.

പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾക്കായി സർവ്വകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരുടെ സഹായം തേടാവുന്നതുമാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign