Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ലാബ് അറ്റൻഡർ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ് സി-എംഎൽടി കോഴ്‌സ് പാസായ 40 വയസ്സിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ബയോഡാറ്റയും സഹിതം മെയ് 21 ന് രാവിലെ 10 മണിക്ക്  ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: ghhkannur@kerala.gov.in ഫോൺ: 0497 2706462

അക്കൗണ്ടിംഗ് കോഴ്‌സുകൾ

കെൽട്രോണിന്റെ ഹ്രസ്വകാല അക്കൗണ്ടിങ്ങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മാസം, ആറ് മാസം, മൂന്ന് മാസം ദൈഘ്യമുള്ള  സർക്കാർ അംഗീകൃത ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്ങ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 9072592412,9072592416

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 ന് രാവിലെ 10.30 ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അധ്യാപക നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നേരിട്ടോ  kmmgwckannur@gmail.com എന്ന ഇ മെയിൽ മുഖാന്തിരമോ മെയ് 21 ന് വൈകുന്നേരം അഞ്ചിനകം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. അഭിമുഖം മെയ് 23 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2746175

ഹാൻഡ് ലൂം ടെക്നോളജി കോഴ്സ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയുടെ കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ഹാൻഡ് ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23 വയസ്സ്. പട്ടികജാതി /വർഗക്കാരുടെ പ്രായപരിധി 25 വയസ്സ്. പ്രവേശനം ലഭിക്കുന്നവർക്ക് സർക്കാർ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ നേരിട്ടോ www.iihtkannur.ac.in വെബ്സൈറ്റ് വഴിയോ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ – 7 എന്ന വിലാസത്തിൽ ജൂൺ 16 നകം ലഭിക്കണം. ഫോൺ: 0497 2835390

മുരിക്കഞ്ചേരി കേളുസ്മാരകം: നിർമാണോദ്ഘാടനം മെയ് 18 ന്

മുരിക്കഞ്ചേരി കേളു സ്മാരകത്തിന്റെ നിർമാണോദ്ഘാടനം മെയ് 18 ന് വൈകിട്ട് നാലിന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലത്ത് നടക്കുന്ന പരിപാടിയിൽ കണ്ണൂർ നഗരസഭാ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും. കെ. സുധാകരൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥികളും ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ, സി.കെ. സുരേഷ് വർമ, സിയാദ് ആദിരാജ എന്നിവർ വിശിഷ്ടാതിഥികളുമാകും. തുടർന്ന് താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാടൻപാട്ടുകളും അരങ്ങേറും.

ഹ്രസ്വകാല കോഴ്സുകൾ

ക്ഷേത്രകലാ അക്കാദമി നടത്തുന്ന ചെണ്ട, ചുവർ ചിത്രം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ഓട്ടൻതുള്ളൽ എന്നീ ക്ഷേത്ര കലകളുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് എട്ട് മുതൽ 18 വയസ്സു വരെയുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ അവധി ദിവസങ്ങളിലാണ് ക്ലാസുകൾ. www.kshethrakalaacademy.org വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കാം. നേരത്തെ പ്രാഥമിക കോഴ്സുകളിൽ പരിശീലനം പൂർത്തീകരിച്ചവർ തുടർ കോഴ്സുകളിലേക്കുള്ള അപേക്ഷകളും സമർപ്പിക്കണം. അപേക്ഷകൾ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂർ – 670303 എന്ന വിലാസത്തിൽ മെയ് 29 നകം ലഭിക്കണം. ഫോൺ: 04972 986030

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്ടിമാരുടെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഏഴ് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

അപേക്ഷാ തീയ്യതി നീട്ടി

കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന ജി എസ് ടി അസി., അസി. റോബോട്ടിക് ടെക്‌നീഷ്യൻ കോഴ്സുകളിലേക്ക് പത്താംക്ലാസ് പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ, മറ്റ് അവധി ദിനങ്ങളിൽ നടക്കുന്ന കോഴ്സിന്റെ കാലാവധി ആറ് മാസമാണ്. പ്രായപരിധി 23 വയസ്സ്. താൽപര്യമുള്ളവർക്ക് മെയ് 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം സ്‌കൂളിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ഫോൺ: 9061111175

ഗതാഗതം നിരോധിച്ചു

എളയാവൂർ അമ്പലം റോഡിൽ താഴെ ചൊവ്വ മുതൽ എളയാവൂർ സൗത്ത് വരെ ടാറിങ്ങ് അനുബന്ധ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 16 മുതൽ മെയ് 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ പഠന കേന്ദ്രങ്ങളിലേക്ക് ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിൽ ഇന്റേൺഷിപ്പോടുകൂടി റെഗുലർ /പാർടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081

ലേലം
മാനന്തവാടി കോടതിയുടെ ഉത്തരവ് പ്രകാരം വിളമന അംശം ദേശത്ത് പ്രൊ.സ 727/103 ൽപ്പെട്ട 0.0870 ഹെക്ടർ ഭൂമിയും അതിലുൾപ്പെട്ട വസ്തുക്കളും മെയ് 21 രാവിലെ 11 മണിക്ക് വിളമന വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ വിളമന വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും. ഇ മെയിൽ: tah-iritty.rev@kerala.gov.in

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ഹ്രസ്വകാല അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മാസം, ആറ് മാസം, മൂന്ന് മാസം ദൈഘ്യമുള്ള  സർക്കാർ അംഗീകൃത ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ : 9072592412,9072592416

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign