Home News തളിപ്പറമ്പിൽ കഞ്ചാവ് വേട്ട; 1.100 കിലോ കഞ്ചാവ് സഹിതം മൂന്നുപേർ പിടിയിൽ

തളിപ്പറമ്പിൽ കഞ്ചാവ് വേട്ട; 1.100 കിലോ കഞ്ചാവ് സഹിതം മൂന്നുപേർ പിടിയിൽ

by Sayana k
0 comments

തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് -പൂവ്വം ഭാഗങ്ങളില്‍ ഞായറാഴ്ച്ച രാത്രിനടത്തിയ വാഹന പരിശോധനയിലാണ് പൂവ്വത്തുവെച്ച്‌ 1.100 കിലോ കഞ്ചാവ് സഹിതം ഇവര്‍ പിടിയിലായത്.ബൈക്കില്‍ലാണ് മൂവരും സഞ്ചരിച്ചിരുന്നത്. സമീറുദ്ധീന്‍(31), ജാഹിറുല്‍ ഇസ്ലാം (19), അസ്സറുല്‍ ഇസ്ലാം(19) എന്നിവരെ അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ എബി തോമസ് വ്യക്തമാക്കി.അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.വി.നികേഷ്, ഉല്ലാസ് ജോസ്, ഇബ്രാഹിം ഖലീല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ആര്‍.വിനീത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി.സുനിത, എന്‍.സുജിത, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign