Home News സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ

സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ

by Sayana k
0 comments

സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. 2023-25 ​​കാലയളവിൽ സംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ കുറവുണ്ടായതായാണ് കണക്കുകൾ. ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കേയ്‌സുകളായിരുന്നു.


2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറയുകയാണുണ്ടായത്. അതേസമയം തന്നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കേയ്‌സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്. അതിനിടെ ദേശീയ തലത്തിൽ ബിയർ വിൽപന കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ മുൻനിര ബിയർ നിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI)യുടെ കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ദേശീയതലത്തിൽ ബിയർ വിൽപ്പന 9 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign