Home kannur News നശാ മുക്ത ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം

നശാ മുക്ത ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം

by Sayana k
0 comments

‘കരുതലില്ലെങ്കില്‍ കെണിഞ്ഞു പോകും’ എന്ന മുദ്രാവാക്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നമുക്കും പങ്കാളിയാകാം നാശാ മുക്ത ഭാരത് അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ലഹരി എന്ന വിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പഠനത്തിലേക്കും കളിക്കളങ്ങളിലേക്കും സാംസ്‌കാരിക രംഗത്തേക്കും തിരിച്ചുവിടണമെന്നും മേയര്‍ പറഞ്ഞു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി.

യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കുറക്കുന്നതിനായി ആവിഷ്‌കരിച്ച ക്യാമ്പയിനാണ് നാശാ മുക്ത ഭാരത് അഭിയന്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാല ക്യാമ്പസുകള്‍, സ്‌കൂളുകള്‍, പൊതുസമൂഹം എന്നിവയില്‍ ശ്രദ്ധ കേന്ദ്രികരിച്ച് യുവാക്കള്‍ക്കിടയില്‍ ലഹരിയില്‍ ഉപയോഗത്തിനെതിരെ അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.
ബോധവത്കരണം നടത്തുക, മയക്കുമരുന്നിന് അടിമപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തുക, കൗണ്‍സിലിങ്ങിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രികരിക്കുക, സേവന ദാതാക്കളെ ശാക്തീകരിക്കുക എന്നിവയാണ് നാശാ മുക്ത ഭാരത് അഭിയാന്‍ പദ്ധതിയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍ രാജിന് കൈമാറി. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.

പരിപാടുയുടെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. എന്‍ എസ് എസ് വോളണ്ടിയേഴ്‌സ്, വകുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി. പരിപാടിയോട് അനുബന്ധിച്ച് ‘വരല്ലേ ഈ വഴിയേ’ എന്ന കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ അവതരിപ്പിച്ച നാടകവും മദേര്‍സ് ആര്‍മിയിലെ ഇഖ സുജിത്ത് അവതരിപ്പിച്ച സംഗീത ശില്പവും സെന്റ് ജോസഫ് കോളേജ് പിലാത്തറയിലെ എന്‍ എസ് എസ് യൂണിറ്റ് അവതരിപ്പിച്ച ഫ്‌ളാഷ് മോബും അരങ്ങേറി.

കണ്ണൂര്‍ കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷമീമ ടീച്ചര്‍, അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മിഷണറും വിമുക്തി മാനേജറുമായ പി കെ സതീഷ് കുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എസ് സജിത, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ കെ വി അനൂപ്, ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഡി. ഷൈനി, റിട്ട. ലേബര്‍ കമ്മിഷണറും എന്‍ എം ബി എ ജില്ലാ സമിതി അംഗവുമായ പി.സി വിജയരാജന്‍, എന്‍ എം ബി എ ജില്ലാ സമിതി അംഗം പി.കെ സുരേഷ്, തലശ്ശേരി പ്രതീക്ഷ ഡി അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജെയ്‌സണ്‍ കോലക്കുന്നേല്‍, മദേര്‍സ് ആര്‍മി എഗൈന്‍സ്റ്റ് ഡ്രഗ്‌സ് ജനറല്‍ സെക്രട്ടറി ഷബാന ജംഷിദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign