Home National News ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം

by Sayana k
0 comments

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. വിഷയത്തിൽ ഇടപെട്ട് ബിസിസിഐ രംഗത്തെത്തി. ആരാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ദുമാൽ ചോദിച്ചു. പരിപാടി അടിയന്തരമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതായും അരുൺ ദുമാൽ പറഞ്ഞു.

വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വീഴ്ച സമ്മതിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതായി കർണാടക ഉപമ മുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മരണസംഖ്യ ഉയരാൻ കാരണം ലാത്തി ചാർജ് എന്ന് വിമർശനം. ഉന്തും തള്ളും ഉണ്ടായപ്പോൾ ലാത്തിചാർജ് ഉണ്ടായി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും ഉൾപ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign