പച്ചത്തുരുത്ത് വ്യാപനം ജില്ലാതല ഉദ്ഘാടനം വ്യഴാഴ്ച
ഹരിതകേരളം മിഷന്‍ പച്ചത്തുരുത്ത് വ്യാപന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം രയരോത്ത് പാലത്തിന് സമീപം രജിസ്‌ടേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷന്‍ അധ്യക്ഷനാകും. ചടങ്ങില്‍ വൃക്ഷതൈകളുടെ വിതരണം നടക്കും.

തീയതി നീട്ടി
ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനത്തിനുള്ള തിയ്യതി ജൂണ്‍ 10 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. www.fcikerala.org വെബ്സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം. ഫോണ്‍ : 0497 2706904, 9895880075
സംഘാടക സമിതി യോഗം വ്യാഴാഴ്ച
അന്താരാഷ്ട്ര ഒളിംപിക് ദിനാചരണവുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി യോഗം ജൂണ്‍ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂര്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേരും. ജില്ലാ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂണ്‍ 23 നാണ് അന്താരാഷ്ട്ര ഒളിംപിക് ദിനം
അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം
കണ്ണൂര്‍ ഐടിഡിപി ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള 21 നും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഐ.ടി.ഡി. പ്രൊജക്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497-2700357
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോര്‍പറേഷന്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 46 (തെക്കി ബസാര്‍) ലുള്ള സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍, ഡിവിഷന്‍ നമ്പര്‍ 50 (ആയിക്കര) ലുള്ള സെന്റര്‍ നമ്പര്‍ 40 താവക്കര ഈസ്റ്റ് എന്നീ അങ്കണവാടികളില്‍ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കറുടെയും ഹെല്‍പ്പറുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ സോണലിലെ സ്ഥിര താമസക്കാരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രസ്തുത ഡിവിഷനുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകുന്നേരം അഞ്ചിനകം തളിക്കാവ് കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ എത്തിക്കണം. ഫോണ്‍: 0497 2708150
റിസോഴ്സ് അധ്യാപക നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ബി എ ഇംഗ്ലീഷ് ബിരുദത്തോടൊപ്പം ടിടിസി,ഡി എഡ്, ഡിഇഐ എഡ്, ബി എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, അസാപ് സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ഡിഗ്രി/പി.ജി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റ് മുഖേനയും ബാക്കി സീറ്റുകളിലേക്ക് http:/www.ihrdadmission.org മുഖേനയുമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 8547005052, 9961416202,9447596129
ഓണ്‍ലൈന്‍ ലേലം
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള, ഡി എച്ച് ക്യൂ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗക്ഷമമല്ലാത്ത നാല് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം ജൂണ്‍ 10 ന് രാവിലെ 11 മുതല്‍ നടക്കും. എംഎസ്ടിസി ലിമിറ്റഡിന്റെ www.mstcecommerce.com സൈറ്റില്‍ ഇഎല്‍വി പോര്‍ട്ടല്‍ വഴിയാണ് ലേലം. ഇ മെയില്‍: dpoknrl.pol@kerala.gov.in, ഫോണ്‍: 9497931212
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ക്ലീനിങ്ങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10 ന് രാവിലെ 11 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്‌സൈറ്റിലോ 0497 2780225 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ലാബുകള്‍ക്കായി ഉപഭോഗവസ്തുക്കള്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്‌സൈറ്റിലോ 04972780226 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.
കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിലേക്ക് ഇപ്സന്‍, എച്ച് പി പ്രിന്റര്‍ ടോണര്‍, ഇങ്ക് എന്നിവ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 11 ന് പകല്‍ മൂന്നിനകം കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ എത്തിക്കണം.
കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിലേക്ക് യുപിഎസ് ബാറ്ററി വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 10 ന് പകല്‍ മൂന്നിനകം കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ എത്തിക്കണം. യുപിഎസ് ബാറ്ററി ക്വട്ടേഷന്‍ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം.
പ്ലാസ്റ്റിക് മലിനീകരണം: ക്യാമ്പയിൻ നടത്തും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘എൻഡിങ്ങ് പ്ലാസ്റ്റിക്ക് പൊല്യൂഷൻ ഗ്ലോബലി’ ക്യാമ്പയിൻ സംഘടിപ്പിക്കും. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജൂൺ അഞ്ചിന് ബോധവൽക്കരണ ക്ലാസുകൾ, പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷതൈകൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും പങ്കാളികളാകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു.
വാർഷിക മസ്റ്ററിംഗ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന എല്ലാ തൊഴിലാളി, കുടുംബ-സാന്ത്വന പെൻഷൻ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ആഗസ്ത് 24 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ശാരീരിക അവശതയുള്ളവരുടെ വിവരങ്ങൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലറിയിച്ചാൽ അക്ഷയകേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ഫോൺ: 0497 2705182
ഗവ. ഐ.ടി.ഐ പ്രവേശനം
കണ്ണൂർ ഗവ.വനിത ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ച രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.
കണ്ണൂർ ഗവ. ഐ ടി ഐയിൽ കേന്ദ്ര അംഗീകാരമുളള മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.
മാടായി ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ച രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.
ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂൺ മാസം ആരംഭിക്കുന്ന രണ്ട് വർഷ മോണ്ടിസ്സോറി, ഒരു വർഷ പ്രീ പ്രൈമറി, ആറുമാസ നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314
കെൽട്രോണിൽ കോഴ്‌സുകൾ
കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചേർസ് ട്രെയിനിംഗ്, ഡിസിഎ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് സേഫ്റ്റി ആന്റ് എൻവയോൺമെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടരുന്നു. താൽപര്യമുള്ളവർക്ക് തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0460 2205474, 0460 2954252
ഓഫീസ് അറ്റൻഡന്റ് ഒഴിവ്
മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി – 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in, ഫോൺ: 0490 2341008
സ്പെഷ്യലിസ്റ്റ് ഡോക്ടർ, നേഴ്സ് നിയമനം
എൻ എച്ച് എമ്മിന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ജൂൺ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: dpmknr@gmail.com, ഫോൺ: 0497 2709920
8075768537, ഫോൺ: 0471-2479966, 8075768537

