Home News മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

by Sayana k
0 comments

മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാത തകർന്ന കൂരിയാട് പോകാൻ മുഹമ്മദ് റിയാസിന് ഭയമാണെന്നും മാധ്യമങ്ങൾ ചോദ്യം ചോദിക്കുമെന്ന് ഭയമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ബിജെപിക്ക് പരുക്കു പറ്റിയാൽ അതിന്റെ സംരക്ഷനായി മന്ത്രി മാറിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.കെ സി വേണുഗോപാൽ ദേശീയ പാതയുടെ സംരക്ഷനാണ്. അദ്ദേഹത്തെ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് വിശേഷിപ്പിച്ചത് എന്താണെന്ന് താൻ പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയ്ക്ക് കേന്ദ്രത്തെ വെറുപ്പിക്കാൻ കഴിയില്ല. കേന്ദ്രത്തിൻ്റെ സഹായം മന്ത്രിയ്ക്ക് ആവശ്യമാണ്. ദേശീയപാത തകർന്ന വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എന്തിന് മടിച്ച് നിൽക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign