പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം. എഡ്. ( സി ബി സി എസ് എസ് – റെഗുലർ / സപ്പ്ളിമെന്ററി), മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജൂൺ 11 മുതൽ 16 വരെയും പിഴയോട് കൂടി ജൂൺ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
താത്കാലിക അധ്യാപക നിയമനം -അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ വിവിധ പഠന വകുപ്പുകളിൽ /സെന്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ എം എ ആന്ത്രോപോളജി , എം എസ് സി ക്ലിനിക്കൽ ആൻഡ് കൗൺസിലിങ് സൈക്കോളജി , എം എസ് സി മൈക്രോ ബയോളജി , എം എസ് സി കംപ്യുട്ടേഷണൽ ബയോളജി എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോ ബോട്ടണി , എൽ എൽ ബി , എൽ എൽ എം (സെന്റർ ഫോർ ലീഗൽ സ്റ്റഡീസ് , മഞ്ചേശ്വരം ), എം ബി എ (സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് , മങ്ങാട്ടുപറമ്പ ), എം എസ് സി കെമിസ്ട്രി , എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി , ഇന്റഗ്രേറ്റഡ് എം കോം , എം എ ഇക്കണോമിക്സ് , എം എ ഇംഗ്ലീഷ് , എം എസ് സി എൻവിറോൺമെന്റൽ സയൻസ് , എം എസ് സി ജ്യോഗ്രഫി , പ്രൊജക്റ്റ് മോഡ് പ്രോഗ്രാം ( ജിയോ ഇന്ഫോര്മാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് ), എം എ ഹിന്ദി , എം എ ഹിസ്റ്ററി , എം എസ് സി കമ്പ്യൂട്ടർ സയൻസ് , എം സി എ (ഡിപ്പാർട്മെൻറ് ഓഫ് ഐ ടി ) എം സി എ (ഐ ടി ഇ സി പാലയാട് ) , എം എ ജേർണലിസം, ആൻഡ് മീഡിയ സ്റ്റഡീസ് , ബി എ എൽ എൽ ബി , എൽ എൽ എം (ഡിപ്പാർട്മെന്റ് ഓഫ് ലോ , പാലയാട് ) എം എൽ ഐ സി , എം എ മലയാളം , എം ബി എ , എം എസ് സി മാത്തമാറ്റിക്സ് , എം ബി എ (എം ബി എ സെന്റർ നീലേശ്വരം ), എം എസ് സി മോളിക്യൂലർ ബയോളജി , എം എ മ്യൂസിക് , എം എഡ് , എം പി ഇ എസ് , ഐ എം പി ഇ എസ് , എം എസ് സി ഫിസിക്സ് , എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി , എം എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് , എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് , എം എസ് സി ബയോ സ്റ്റാറ്റിസ്റ്റിക്സ് , എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി , എം എസ് സി അപ്ലൈഡ് സുവോളജി കോഴ്സുകളിലെ Guest Faculty ( on daily wage basis) തസ്തികയിലേക്ക് യോഗ്യരായ വരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12.06.2025 അപേക്ഷ ഫീസ് 1500/- രൂപ ( SC/ST, PWBR വിഭാഗങ്ങൾക്ക് 750/- രൂപ ) ഓൺലൈൻ ആയാണ് അപേക്ഷ ഫീസ് അടക്കേണ്ടത് .
വിവിധ പഠനവകുപ്പുകളിലെയും സെന്ററിലുകളിലെയും ഒഴിവുകളുടെ വിശദ വിവരങ്ങൾ, യോഗ്യത, വേതനം തുടങ്ങി എല്ലാ വിശദവിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
തീയതി നീട്ടി
കണ്ണൂർ സർവകാലശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/Govt. Educational Institutions/Self Financing) 2025-26 അധ്യയന വർഷത്തെ പി. ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 19 വരെ നീട്ടിയിരിക്കുന്നു .
അന്വേഷണങ്ങൾക്ക് :+914954 262 995 (പ്രവൃത്തി സമയങ്ങളിൽ മാത്രം)
