Home News മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചു

by Sayana k
0 comments

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ കാസർകോട് ജില്ലകളിൽ ആണ് ഓറഞ്ച് അലേ‍ർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേ‍ർട്ടും നൽകിയിട്ടുണ്ട്.

അതേസമയം നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും, കോട്ടയം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. വരുന്ന ശനിയും, ഞായറും വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച 14 ജില്ലകളിലും ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign